രണ്ടുകോടിയുടെ വജ്രം കടത്താന്‍ ശ്രമം; ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശി പിടിയില്‍

Update: 2025-10-14 16:42 GMT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന വജ്രവുമായി മലപ്പുറം സ്വദേശി പിടിയില്‍. എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വജ്രം പിടികൂടിയത്.

ഡിആര്‍ഐയ്ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ വിശദമായി പരിശോധിച്ചതോടെയാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് വജ്രം കണ്ടെടുത്തത്. മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വജ്രം എവിടെനിന്നെത്തിച്ചു, ആര്‍ക്ക് കൈമാറാനുള്ള നീക്കമായിരുന്നു, ഇടനിലക്കാരുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അധികൃതര്‍ വിശദമായി അന്വേഷണം നടത്തും.

Similar News