വിറക് അടുപ്പില്‍നിന്നും തീപടര്‍ന്നു പൊള്ളലേറ്റു; തിരുവനന്തപുരത്ത് വയോധിക ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പൊള്ളലേറ്റു; തിരുവനന്തപുരത്ത് വയോധിക ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Update: 2025-10-24 03:27 GMT

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വിറക് അടുപ്പില്‍നിന്നും തീപടര്‍ന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാര്‍ മരിച്ചു. ഹരിത നഗറില്‍ എ.ആന്റണി(81), ഭാര്യ ഷേര്‍ളി (73) എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ് അപകടം.

അടുപ്പില്‍നിന്ന് ആന്റണിയുടെ മുണ്ടിലേക്കു തീപടര്‍ന്നു പിടിക്കുകയായിരുന്നു. ആന്റണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷേര്‍ളിയുടെ ദേഹത്തും തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മകന്‍: ഫെലിക്‌സ് ആന്റണി. മരുമകള്‍: ദര്‍ശിനി.

Tags:    

Similar News