'ഒന്നിക്കാം മുന്നേറാം'; കൊച്ചിക്കായലിന്റെ തീരം ഇനി മൂന്നുനാള്‍ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലിന്റെ വേദി

Update: 2025-12-20 07:27 GMT

കൊച്ചി: കൊച്ചിക്കായലിന്റെ തീരം ഇനി മൂന്നുനാള്‍ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരലിന്റെ വേദിയാകും. 'ഒന്നിക്കാം മുന്നേറാം' എന്ന ആഹ്വാനത്തോടെ ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ സംഗമിക്കുന്ന ആദ്യ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനം രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

നഗരത്തില്‍ എട്ട് പ്രധാന വേദികളിലായി സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം, നൃത്തം, ശില്‍പ്പചിത്രകലകള്‍, ജനകീയകലകള്‍ എന്നീ മേഖലകളിലെ പ്രമുഖര്‍ സാംസ്‌കാരിക കൂട്ടായ്മയില്‍ ഒത്തുചേരും. 22ന് വൈകിട്ട് സമാപനസമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികകൂട്ടായ്മ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.

സുഭാഷ് പാര്‍ക്കില്‍ അമിത് മുഖോപാദ്ധ്യായ ക്യുറേറ്റ് ചെയ്യുന്ന 100 പലസ്തീനിയന്‍ ആര്‍ട്ടിസ്റ്റുകളുടെ ചിത്രപ്രദര്‍ശനം ' ദി ബോഡി കോള്‍ഡ് പലസ്തീന്‍ ', സുരേഷ് എറിയാട്ടിന്റെ ആനിമേഷന്‍ ഫെസ്റ്റിവല്‍, കേരള സാംസ്‌കാരിക ചരിത്രം കാര്‍ട്ടൂണുകളിലൂടെ തത്സമയ കാരിക്കേച്ചര്‍, വാസ്തുവിദ്യാ ഗുരുകുലം ഒരുക്കുന്ന കരകൗശല പ്രദര്‍ശനമേള തുടങ്ങിയവ നടക്കും.

Similar News