സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരന്‍ അറസ്റ്റില്‍
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരന്‍ അറസ്റ്റില്‍
അടൂര്‍ : കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അതിയന്നൂര്‍ താന്നിമൂട് രാമപുരം സ്വദേശിയായ ലാല്‍ഭവനില്‍ റോജിലാല്‍ എം.എല്‍ (54) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകി 7.45 മണിയോടെ പാലാ-കൊല്ലം ഫാസ്റ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തായി വന്നിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ എതിര്‍പ്പിനെ മറി കടന്ന് ശല്യം ചെയ്ത്തിനെ തുടര്‍ന്ന് യുവതി ബഹളം വെയ്ക്കുകയും മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞ് വെച്ച് വിവരം പോലീസിലറിയിക്കുയുമായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.അടൂര്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ദീപു.ജി.എസ്, എ.എസ്.ഐ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍അന്വേഷണം നടന്നുവരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി .