കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവം; ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2026-02-09 13:11 GMT
പാലക്കാട്: കല്ലേക്കാട് അമിതവേഗതയില്‍ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ്. ഇന്നലെ രാത്രി പാലക്കാട് കല്ലേക്കാട് വെച്ചായിരുന്നു അപകടം. പറളി സ്വദേശി വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്.
അപകടത്തില്‍ കല്‍പ്പാത്തി കുന്നുംപുറം സ്വദേശി ഫൈസല്‍ മരിച്ചിരുന്നു. മകനൊപ്പം സഞ്ചരിക്കുന്നതിനിടയിലായിരുന്നു ഫൈസല്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ ദിശതെറ്റിച്ചെത്തിയ കാര്‍ ഇരുചക്ര വാഹനത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഫൈസല്‍ തൊട്ടു പിന്നാലെ വന്ന ബസ് കയറിയാണ് മരിച്ചത്