അടുത്ത പത്ത് ദിവസം ചൂട് കൂടും; കേരളം കടന്നു പോകുന്നത് കഠിനമായ വേനലിലൂടെ

അടുത്ത പത്ത് ദിവസം ചൂട് കൂടും; കേരളം കടന്നു പോകുന്നത് കഠിനമായ വേനലിലൂടെ

Update: 2026-04-13 03:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂടുകൂടും. കേരളം കടന്നുപോകുന്നത് വേനലിന്റെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിലൂടെയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഞായറാഴ്ച കേരളത്തില്‍ പലയിടത്തും ചൂട് ശരാശരിയില്‍നിന്ന് 2.5 ഡിഗ്രിവരെ കൂടുതലായിരുന്നു. പത്തുദിവസം കാര്യമായി മഴ പെയ്യാനിടയില്ല. ചൂട് പതിവിലും ഉയരും.

അതേസമയം ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍ പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂടായ 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. മഴ പെയ്തതിനാല്‍ ശനിയാഴ്ച 37.5 ഡിഗ്രിയിലേക്ക് താഴ്ന്നുവെങ്കിലും ഞായറാഴ്ച വീണ്ടും 39.2 എത്തി.


Tags:    

Similar News