മരം മുറിക്കുന്നതിനിടെ അപകടം; കമുക് ഒടിഞ്ഞ് തലയിൽ വീണു; കോട്ടയത്ത് യുവാവ് അതിദാരുണമായി മരിച്ചു

Update: 2025-03-19 11:02 GMT
മരം മുറിക്കുന്നതിനിടെ അപകടം; കമുക് ഒടിഞ്ഞ് തലയിൽ വീണു; കോട്ടയത്ത് യുവാവ് അതിദാരുണമായി മരിച്ചു
  • whatsapp icon

കോട്ടയം: കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. പാലാ ഇടമറ്റത്താണ് സംഭവം നടന്നത്. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം നടന്നത്.

മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു വീഴുകയായിരുന്നു. പിന്നാലെ താഴെ നിന്ന അമലിൻ്റെ തലയിലാണ് മരം പതിച്ചത്. മൃതദേഹം ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News