റീല്‍സ് ചിത്രീകരിക്കാന്‍ കയറിയത് സ്‌പെയിനിലെ 630 അടി ഉയരമുള്ള പാലത്തില്‍; വഴുതി വീണ് ബ്രിട്ടീഷ് ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം; ലൂയിസ് സ്റ്റീവന്‍സണ്‍ അംബരചുംബികളില്‍ വലിഞ്ഞു കയറുന്നത് പതിവാക്കിയ വ്യക്തി

റീല്‍സ് ചിത്രീകരിക്കാന്‍ കയറിയത് സ്‌പെയിനിലെ 630 അടി ഉയരമുള്ള പാലത്തില്‍; വഴുതി വീണ് ബ്രിട്ടീഷ് ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം

Update: 2024-10-16 09:32 GMT

ന്യൂയോര്‍ക്ക്: സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ റീച്ച് വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പലരും കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ട് എത്തിച്ചിരിക്കുന്നു. റീല്‍സ് ചിത്രീകരിക്കുന്നതിനായി ഇവര്‍ നടത്തുന്ന സാഹസിക പരിപാടികള്‍ പലരുടേയും ജീവനെടുക്കുന്ന സംഭവങ്ങളിലാണ് ഒടുവില്‍ ചെന്ന് ചേരുന്നത്.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ ബ്രിട്ടീഷ് ഇന്‍ഫ്ളുവന്‍സര്‍ സ്പെയിനിലെ ഒരു പാലത്തില്‍ നിന്ന് റീല്‍സ് ഷൂട്ട് ചെയ്യുന്നതിനായി ചാടുന്നതിനിടെ വഴുതി വീണു മരിച്ച സംഭവം എല്ലാവരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ലൂയിസ് സ്റ്റീവന്‍സണ്‍ എന്ന ഇരുപത്തിയാറുകാരാണ് ഇത്തരത്തില്‍ ദാരുണമായി മരിച്ചത്. സ്പെയിനിലെ കാസ്റ്റിലാ ലാ മഞ്ച എന്ന 630 അടി ഉയരമുള്ള പാലത്തിന്റെ മുകളില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് റീല്‍സ് ചിത്രീകരിക്കുന്നതിനായി ഇയാള്‍ ചാടിയത്.

ലൂയിസിന്റെ വീട്ടുകാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്‍മാറണെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പിന്‍മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നാണ് മുത്തച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ പേരക്കുട്ടി പണത്തിന് വേണ്ടിയല്ല ഇതൊക്കെ ചെയ്തത് എന്നും സഹസികത ആയിരുന്നു ലൂയിസിന്റെ ആവേശം എന്നുമാണ് മുത്തച്ഛന്‍ പറയുന്നത്. തന്റെ കാമുകന്റെ മരണം തനിക്ക് ഒരു പേടി സ്വപ്നമായി മാറി എന്നാണ് ലൂയിസിന്റെ കാമുകി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

യാതൊരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇയാള്‍ പാലത്തില്‍ നിന്ന് ചാടിയത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ലൂയിസിന്റെ വിവിധ രാജ്യങ്ങളിലെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ സാഹസികത നിറഞ്ഞു നില്‍ക്കുന്ന വിവിധ ചിത്രങ്ങളാണ് ഓര്‍മ്മക്കുറിപ്പുകളായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏവ് വര്‍ഷങ്ങളായി അതിസാഹസികമായ രീതിയില്‍ റീലുകള്‍ ചിത്രീകരിച്ചതിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റി താരമായി മാറിയ വ്യക്തിയാണ് ലൂയിസ് സ്റ്റീവന്‍സണ്‍.

എക്സ്പെഡിഷന്‍ എന്ന പേരിലാണ് വിവിധ രാജ്യങ്ങല്‍ സഞ്ചരിച്ച താന്‍ ഷൂട്ട് ചെയ്ത റീലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയിരുന്നത്. ന്യൂയോര്‍ക്കിലെ അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ മുകളില്‍ സാഹസിക ചിത്രീകരമം നടത്തുന്നതിന്റെയും ലണ്ടനില്‍ ഒരു കൂറ്റന്‍ മതിലിന് മുകളില്‍ ഇരിക്കുന്നതിന്റെയും ചിത്രങ്ങള്‍ ലൂയിസ് പോസ്റ്റ് ചെയ്തിരുന്നു. സ്പെയിനിലെ പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിനായി ലൂയിസം എത്തിയത് ഒരു സുഹൃത്തുമൊത്തായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇയാളുടെ പേരില്‍ കേസെടുക്കാന്‍ സ്പെയിന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നില്ല. പാലത്തിന്റെ കൈവരിയിലൂടെ മുകള്‍ത്തട്ടിലേക്ക് കയറുന്ന വേളയിലാണ് ഇയാളുടെ പിടിവിട്ട് താഴേക്ക് പതിക്കുന്നത്. പാലത്തിന്റെ കൈവരിയില്‍ കയറുന്നത് നേരത്തേ തന്നെ അധികൃതര്‍ വിലക്കിയിരുന്നതാണ്. ലൂയിസിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ്

അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

അപകടം നടക്കുന്ന ദിവസം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഒരു പക്ഷെ പാലത്തിലെ വഴുക്കലായിരിക്കാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ ലൂയിസ് അങ്ങേയറ്റം ക്ഷീണിതനായിരുന്നു എന്നാണ് ഒരു സുഹൃത്ത് പറയുന്നത്. സാഹസിക ഷൂട്ടുകള്‍ നടക്കുന്നവേളകളില്‍ കൃത്യമായി ഭക്ഷണം കഴിക്കുന്ന ശീലം ഇയാള്‍ക്കില്ലായിരുന്നു എന്നും കൂട്ടുകാര്‍ വെളിപ്പെടുത്തി.British influencer, 26, who plunged 630ft to his death from Spain's highest bridge

Similar News