വീശിയടിച്ച മിൽട്ടൺ കൊടുങ്കാറ്റിൽ നായയെ കളഞ്ഞ് ഉടമ മുങ്ങി; നായയെ കണ്ടെത്തിയത് കഴുത്തോളം വെള്ളത്തിൽ കെട്ടിയിട്ട നിലയിൽ; രക്ഷകരായി പോലീസ്; പിന്നാലെ ഉടമയെ കൈയ്യോടെ തൂക്കി പോലീസ്; മിണ്ടാപ്രാണികളോട് ഇങ്ങനെ ക്രൂരത കാണിക്കരുതെന്ന് വിമർശനം

Update: 2024-10-16 07:51 GMT
വീശിയടിച്ച മിൽട്ടൺ കൊടുങ്കാറ്റിൽ നായയെ കളഞ്ഞ് ഉടമ മുങ്ങി; നായയെ കണ്ടെത്തിയത് കഴുത്തോളം വെള്ളത്തിൽ കെട്ടിയിട്ട നിലയിൽ; രക്ഷകരായി പോലീസ്; പിന്നാലെ ഉടമയെ കൈയ്യോടെ തൂക്കി പോലീസ്; മിണ്ടാപ്രാണികളോട് ഇങ്ങനെ ക്രൂരത കാണിക്കരുതെന്ന് വിമർശനം
  • whatsapp icon

ഫ്ലോറിഡ: ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് വീശിയടിച്ച് നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റപ്പെട്ടുപായ മിണ്ടാപ്രാണികളും ഇതിൽ നൊമ്പര കാഴ്ചയായി.അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ദേശീയപാതയിലെ പോസ്റ്റിൽ കഴുത്തോളം വെള്ളത്തിൽ നായയെ കെട്ടിയിട്ട ഉടമയ്ക്കെതിരെ കേസെടുത്തു.

ഫ്ലോറിഡയിൽ വൻ നാശം വിതച്ച മിൽട്ടൺ കൊടുങ്കാറ്റിന് തൊട്ട് മുൻപായാണ് യുവാവ് വളർത്തുനായയെ ദേശീയ പാതയ്ക്ക് സമീപത്തെ പോസ്റ്റിൽ കെട്ടിയിട്ട് മുങ്ങി കളഞ്ഞത്. ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടായ ഭാഗത്ത് അവശനിലയിലാണ് നായയെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ പോലീസുകാരനാണ് കഴുത്തോളം വെള്ളത്തിൽ മുങ്ങി അവശനിലയിലായ നായയെ രക്ഷപ്പെടുത്തിയത്. പിന്നാലെ തന്നെ വളർത്തുനായയെ അപകടകരമായ സാഹചര്യത്തിൽ ഉപേക്ഷിച്ച് പോയ ഉടമയെ പോലീസ് കണ്ടെത്തുകയായിരുന്നു.

പിന്നാലെ ജിയോവാനി ആൽഡാമ ഗാർഷ്യ എന്ന 23കാരനെ പോലീസ് പിടികൂടി. നായയെ രക്ഷിച്ച പോലീസ് വളർത്തുമൃഗങ്ങളോട് ഇത്തരം ക്രൂരത കാണിക്കരുതെന്ന് വ്യക്തമാക്കി വീഡിയോയും ചെയ്തു.

ഉടമയെ പോലീസ് പിടികൂടി. ദേശീയ പാതയുടെ അടുത്തുള്ള വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ആരും ശ്രദ്ധിക്കാതെ പോയിരുന്നെങ്കിൽ സമീപത്തെ ലോഹ വലയിൽ കുടുങ്ങി നായയ്ക്ക് മരണം വരെ സംഭവിക്കാമെന്ന് അധികൃതർ പറഞ്ഞു.

ദേശീയ പാതയിലും പരിസരത്തും വെള്ളം കയറിയ അവസ്ഥയിലാണ് രക്ഷപ്പെട്ട് പോകാൻ പോലും സാധ്യതകളില്ലാതെ കുടുങ്ങിയ നിലയിലായിരുന്നു നായ ഉണ്ടായിരുന്നത്.

Tags:    

Similar News