ചെറുപ്പത്തിൽ മകളുടെ മുന്നിൽവച്ച് പിതാവ് വെടിയേറ്റ് മരിച്ചു; പിന്നീട് അവളുടെ മനസ്സിൽ പ്രതികാരം മാത്രം; ഇടയ്ക്ക് പ്രതി ഒളിവിൽ പോയി; അവൾ വിടാതെ പിന്തുടർന്നു; പിന്നാലെ പോലീസിൽ ചേർന്ന് പ്രതിയിലേക്ക് എത്തിപ്പെടാനുള്ള ലക്ഷ്യത്തിൽ പടി ചവിട്ടി; ഒടുവിൽ ഒളിവിലായിരുന്ന അറുപതുകാരനായ പ്രതിയെ അവൾ തന്നെ അറസ്റ്റ് ചെയ്തു; സിനിമപോലെ ജീവിതമെന്ന് സോഷ്യൽ ലോകം..!

Update: 2024-10-16 11:35 GMT

ബ്രസീൽ: പലപ്പോഴും സിനിമകഥകൾ യാഥ്യാർഥ്യമാകില്ലെന്ന് ആളുകൾ പറയും. പക്ഷെ ജീവിതത്തിൽ അത് നടന്നാൽ എങ്ങനെ ആയിരിക്കും. ബ്രസീലിലാണ് സംഭവം നടക്കുന്നത്. ബ്രസീലിലെ ഗിസ്‍ലൈൻ സിൽവ ഡി ഡ്യൂസാണ് കഴിഞ്ഞ 25 വര്‍ഷമായി തന്‍റെ അച്ഛനെ കൊന്ന കൊലപാതകിയോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നത്. ഒടുവില്‍ സ്വപ്നത്തില്‍ മാത്രം കണ്ടിരുന്ന ആ പ്രതികാരം ഗിസ്‍ലൈൻ നടപ്പാക്കിയിരിക്കുകയാണ്.

ഗിസ്‍ലൈന് വെറും 9 വയസുള്ളപ്പോഴാണ് അച്ഛന്‍ കൊല്ലപ്പെടുന്നത്. അവളുടെ പിതാവ് ഗിറാൾഡോ ജോസ് വിസെന്‍റ് ഡി ഡ്യൂസ് ഒരു സുഹൃത്തിനൊപ്പം ഒരു പ്രാദേശിക ബാറിലെ നീന്തൽക്കുളത്തിൽ കളിച്ചുകൊണ്ടിക്കെയാണ് വെടിയേറ്റ് മരിക്കുന്നത്. ഡ്യൂസിന്‍റെ ജോലിക്കാരന്‍ കൂടിയായ കൊലപാതകി റെയ്മണ്ടോ ആൽവസ് ഗോമസ് അദ്ദേഹത്തോട് പണം കടം ചോദിച്ചിരുന്നു.

ഇത് ലഭിക്കാതെ വന്നപ്പോഴാണ് കൊലപ്പെടുത്തിയത്. പിന്നീട് അങ്ങോട്ട് തന്‍റെ അച്ഛന്‍റെ കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത് സ്വപ്നം കണ്ടാണ് അവൾ വളര്‍ന്നത്. പക്ഷെ തന്റെ പ്രതികാരം നിയമപരമായിരിക്കണം എന്ന നിര്‍ബന്ധം ഗിസ്‍ലൈന് ഉണ്ടായിരുന്നു.

അങ്ങനെ 2013 ൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇടയ്ക്ക് വിധിക്കെതിരെ അപ്പീല്‍ പോയ ഗോമസ്, ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പക്ഷേ, 2016 ല്‍ അവസാന അപ്പീലും നിരസിക്കപ്പെട്ടു. പിന്നാലെ ഗോമസ് ഒളിവില്‍ പോവുകയായിരുന്നു. പക്ഷെ കേസിന്‍റെ ഒരോ നീക്കങ്ങളും ശ്രദ്ധാപൂര്‍വ്വം നോക്കിയിരുന്ന ഗിസ്‍ലൈന്‍ 18 -ാം വയസില്‍ നിയമ വിദ്യാര്‍ത്ഥിയായി.

പിന്നീട് പോലീസില്‍ ചേർന്നു. പിന്നീട് ഗോമസിന്‍റെ പിന്നാലെയായിരുന്നു അവൾ. ഒടുവില്‍ കഴിഞ്ഞ സെപ്തംബര്‍ 25 ന് ബോവ വിസ്റ്റയ്ക്കടുത്തുള്ള നോവ സിഡേഡ് മേഖലയിലെ ഒരു ഫാമിൽ ഒളിച്ച് ജീവിക്കുകയായിരുന്ന അറുപതുകാരനായ പ്രതി ഗോമസിനെ ഗിസ്‍ലൈന്‍ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

ഒടുവിൽ അവൾ പ്രതികരിച്ചു 'എന്‍റെ അച്ഛന്‍റെ മരണത്തിന് ഉത്തരവാദിയായ മനുഷ്യൻ ഒടുവിൽ വിലങ്ങ് അണിഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ, എനിക്ക് കണ്ണുനീർ തടയാൻ കഴിയുന്നില്ല' എന്ന് അവർ പറഞ്ഞു. എന്തായാലും ഒരു സിനിമക്കഥ പോലെത്തെ ഈ യഥാർത്ഥ ജീവിതകഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Similar News