ഒഡീഷയില്‍ തീരം തൊട്ട് ദാനാ ചുഴലിക്കാറ്റ്; ആറു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് രക്ഷാപ്രവര്‍ത്തനം; വിമാനത്താവളങ്ങള്‍ അടച്ചും ട്രെയിനുകള്‍ റദ്ദാക്കിയും സര്‍ക്കാര്‍: ബംഗാളിലും ജാഗ്രത: സാഹചര്യം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി

ഒഡീഷയില്‍ തീരം തൊട്ട് ദാനാ ചുഴലിക്കാറ്റ്; ആറു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് രക്ഷാപ്രവര്‍ത്തനം

Update: 2024-10-25 00:07 GMT

ഭുവനേശ്വര്‍: ദാന ചുഴലിക്കാറ്റ് ഒഡീഷ/യില്‍ തീരം തൊട്ടു. പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് അതിതീവ്ര ചുഴലി കരതൊട്ടത്. പൂര്‍ണമായും രാവിലെയോടെയാകും 'ദാന' കരതൊടുക. ഇന്നലെ വൈകിട്ട് തീരത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്ന ചുഴലിക്കാറ്റ് അര്‍ധരാത്രി പിന്നിട്ടപ്പോഴേക്കും കര തൊട്ടു. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രിയോടടക്കം ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. കഴിഞ്ഞ ആറ് മണിക്കൂറിനിടെ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ്, ഭിതര്‍കനിക നാഷനല്‍ പാര്‍ക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയില്‍ പ്രവേശിച്ചത്.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോര്‍, ജഗത്സിങ്പുര്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയുമാണ്. മിക്കയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതായി റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചിടുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികളോടും തീര്‍ഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകിട്ടു മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ഒഡീഷയിലെങ്ങും മഴയും കാറ്റും ശക്തമായി. ബംഗാളിലും കനത്ത മഴയുണ്ട്. മുന്നറിയിപ്പിനെത്തുടര്‍ന്നു മന്ത്രിസഭായോഗം ചേര്‍ന്നു കരുതല്‍നടപടികള്‍ വിലയിരുത്തിയിരുന്നു. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ ഉള്‍പ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു.

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

'ദാന' ചുഴലിക്കാറ്റിന്റെ

ദാനാ ചുഴലിക്കാറ്റ്, ഒഡിഷ , പശ്ചിമബംഗാല്‍, അതീവ ജാഗ്രത, cyclone dana

 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം ഇന്ന് കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News