ബംഗ്ലാദേശിന്റെ ഹിന്ദുവേട്ടക്ക് ഇന്ത്യയുടെ മറുപണി; രാജ്യത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തുന്നു; കണ്ടെത്താനായി ഡല്‍ഹിയില്‍ പ്രത്യേക പരിശോധന; 50ഓളം പേര്‍ പിടിയില്‍; വ്യാജ ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും ഉണ്ടാക്കി കൊടുക്കുന്ന മാഫിയക്കും പൂട്ടുവീഴുന്നു

ബംഗ്ലാദേശിന്റെ ഹിന്ദുവേട്ടക്ക് ഇന്ത്യയുടെ മറുപണി

Update: 2025-01-02 17:15 GMT

ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള, അവാമി ലീഗ് സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന്, ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകള്‍, ഹിന്ദുക്കള്‍ അടങ്ങുന്ന ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ അക്രമത്തില്‍, ഹിന്ദുക്കളും ക്രിസ്ത്യാനികളും, സിഖുകാരും അടങ്ങുന്ന നിരവധി പേരാണ് കൊല്ലപ്പെട്ടത്. ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും ക്ഷേത്രങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ( ഇസ്‌ക്കോണ്‍) ക്ഷേത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്. ഇസ്‌കോണ്‍ നേതാവ്, സ്വാമി ചിന്മോയ് കൃഷ്ണയെ അറസ്റ്റ് ചെയ്ത് ജയിലിട്ടു. അപ്പോഴൊക്കെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു. യുഎന്നും, യുഎസും ബ്രിട്ടനും എല്ലാം ബംഗ്ലാദേശിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ ഡോ മുഹമ്മദ് യൂനുസ് എന്ന നൊബേല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനെ കരുവാക്കിക്കൊണ്ട്, ജമാഅത്തെ ഇസ്ലാമിക്കാര്‍ ബംഗ്ലാദേശില്‍ ഉറഞ്ഞുതുള്ളുകയാണ്.

എന്നല്‍ ഈ ഹിന്ദുവേട്ടക്ക് ഒരു മറുപണി ഇപ്പോള്‍ ഭാരത സര്‍ക്കാര്‍ കൊടുത്തിരക്കയാണ്. ഡല്‍ഹിയില്‍ അടക്കം അനധികൃതമായി താമസിക്കുന്ന മുഴവന്‍ ബംഗ്ലദേശികളെയും തിരഞ്ഞ്പിടിച്ച് പുറത്താക്കികൊണ്ടിരിക്കയാണ്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ നേരിട്ടുള്ള ഉത്തരവിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആധാര്‍കാര്‍ഡുവരെ വ്യാജമായി ഉണ്ടാക്കുന്ന, ഒരു മാഫിയയാണ് പിടികൂടപ്പെട്ടത്.

അമ്പതോളം പേര്‍ പിടിയില്‍

ഇതുവരെ അമ്പതോളം അനധികൃത കുടിയേറ്റക്കാര്‍ ഡല്‍ഹിയില്‍നിന്ന് അറസ്റ്റിലായി കഴിഞ്ഞു. ഇവരെ എല്ലാവരേയും ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ സ്റ്റേഷന്‍ പരിധിയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെ നടത്തിയ റെയ്ഡില്‍ നാല് പേരെ അറസ്റ്റ് ചെയ്തെന്നും ഇവരെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചതായും സൗത്ത് ഡിസിപി അങ്കിത് ചൗഹാന്‍ അറിയിച്ചു. ഇതുവരെ അമ്പതോളം അനധികൃത കുടിയേറ്റക്കാര്‍ പിടിയിലായിട്ടുണ്ട്. വരുന്ന രണ്ട് മാസം കൂടി പ്രത്യേക പരിശോധന തുടരുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസുമായി ഏകോപിപ്പിച്ചാണ് നാടുകടത്തല്‍ നടപടി സ്വീകരിക്കുന്നത്. ഡല്‍ഹി ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന ആരംഭിച്ചത്. അസം, ത്രിപുര, മേഘാലയ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ മേഖലയിലും മറ്റ് സംസ്ഥാനങ്ങളിലും ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധമായി ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശി പൗരന്മാര്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധനയ്ക്ക് നിര്‍ദേശം ലഭിച്ചത്. ഇതിന് ബംഗ്ലാദേശില്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.

പിന്നില്‍ കുടിയേറ്റ മാഫിയ

ആധാറും, റേഷന്‍ കാര്‍ഡുമൊക്കെ കൊടുത്ത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുുണ്ടെന്നാണ് പറയുന്നത്. ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ച് ആറ് വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചിരുന്ന 28 കാരിയായ സാണാലി ഷെയ്ഖ് എന്ന ബംഗ്ലാദേശി യുവതിയെ ഡല്‍ഹി പോലീസിന്റെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം നാടുകടത്തിയിരിക്കയാണ്. രാജ്യത്ത് യുവതിയുടെ അനധികൃത താമസത്തെക്കുറിച്ച്, അന്വേഷിച്ചപ്പോഴാണ് ഒത്താശക്കാരുടെ വിവരം പുറത്തുവന്നത്.

വ്യാജ വെബ്‌സൈറ്റ് വഴി വ്യാജ ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും മറ്റ് വ്യാജരേഖകളും ഉണ്ടാക്കുന്നതായിരുന്നു സംഘം. പ്രതികളിലൊരാള്‍ വ്യാജ ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും മറ്റ് വ്യാജ രേഖകളും തയ്യാറാക്കി ബംഗ്ലാദേശ് പൗരന്മാരില്‍ നിന്നും 15,000 രൂപ ഈടാക്കിയതായും പോലീസ് പറഞ്ഞു.കഴിഞ്ഞ നാല് വര്‍ഷമായി രാജ്യതലസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ഒരു ബംഗ്ലാദേശ് സ്വദേശിനിയെ കപഷേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി നാടുകടത്തി.

ബംഗ്ലാദേശിലെ രാജ്ഷാഹിയിലെ ശങ്കര്‍പൂര്‍ സ്വദേശിനിയായ ലൗലി ഖാത്തൂണ്‍ ഇസ്ലാം എന്ന അനധികൃത കുടിയേറ്റക്കാരിയെയാണ് പിടികൂടി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചത്. ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് വഴിയാണ് അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. കപഷേര പ്രദേശത്തെ അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ യുവതി കൈവശം വച്ചതായി പോലീസ് കണ്ടെത്തി. വെരിഫിക്കേഷന്‍ ഡ്രൈവിനിടെ ഏകദേശം 200 കുടുംബങ്ങളെ പരിശോധിക്കുകയും അവരുടെ രേഖകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. കുടിയേറ്റക്കാര്‍ ദല്‍ഹിയില്‍ അനധികൃതമായി താമസിക്കുന്നതിനെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഡ്രൈവ് ആരംഭിച്ചത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സാധുവായ ഇന്ത്യന്‍ രേഖകളില്ലാതെ താമസിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനും, തടങ്കലിലാക്കുന്നതിനും, നാട്ടിലേക്ക് അയക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സൗത്ത് വെസ്റ്റ് ജില്ലാ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ പ്രശ്നങ്ങള്‍ എല്ലാം നടക്കുമ്പോഴും ബംഗ്ലാദേശിന് ഇന്ത്യ കൊടുത്തത് അമ്പതിനായിരം ടണ്‍ അരിയാണ്. അവിടുത്തെ 1.31 കോടി ഹിന്ദുക്കളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇന്ത്യയുടെ നടപടി. മോദിയുടെ ഈ അരിനയതന്ത്രത്തെ ലോകമാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നു.

Tags:    

Similar News