ഷംസുദീന്‍ ജബ്ബാര്‍ താമസിച്ചത് ആഡംബര ഫ്‌ലാറ്റില്‍; ഫ്‌ലാറ്റിനുള്ളില്‍ ബോംബ് നിര്‍മാണം നടത്തി; ആക്രമണത്തിന് പുറപ്പെടും മുമ്പ് കിടപ്പ് മുറിക്ക് തീയിട്ടു; റിമോട്ട്് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്താനും പദ്ധതിയിട്ടെന്നും സൂചന; ന്യൂ ഓര്‍ലിയന്‍സിലെ ആ ഭീകരന്‍ കരുതിക്കൂട്ടി ഇങ്ങിയത തന്നെ
ഷംസുദീന്‍ ജബ്ബാര്‍ താമസിച്ചത് ആഡംബര ഫ്‌ലാറ്റില്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി നിരവധി പേരെ വധിച്ച തീവ്രവാദി ഷംസുദീന്‍ ജബ്ബാര്‍ അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ ബോംബ് നിര്‍മ്മിച്ചിരുന്നതായും സൂചന. ന്യൂ ഓര്‍ലിയന്‍സിലെ ഒരു ആഡംബര ഫ്ളാററിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എഫ്.ബി.ഐ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവിടെ ബോംബ് നിര്‍മ്മാണം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. ആക്രമണത്തിനായി പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഒരു കിടപ്പ് മുറിക്ക് തീയിട്ടതായും പരിശോധനയില്‍ കണ്ടെത്തി. മാന്‍ഡിവില്ലിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
ഇയാള്‍ വയറുകളും ഒരു വെളുത്ത പൊടിയുമെല്ലാം ഉപയോഗിച്ചാണ് മുറിക്ക് തീയിട്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സമീപത്ത് താമസിക്കുന്നവരെയെല്ലാം ഒഴിപ്പിച്ചതിന് ശേഷമാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. ഇയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്്മെന്റിലേക്കുള്ള വഴിയും എഫ്.ബി.ഐ പരിശോധന തീരുന്നത് വരെ അടച്ചിട്ടിരുന്നു. ഷംസുദീന്‍ ജബ്ബാര്‍ ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
വീട്ടുടമസ്ഥനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇയാളെ സമീപിച്ചിരുന്നു എങ്കിലും പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മുറിയ്ക്കകം എല്ലാം താറുമാറായി കിടക്കുകയായിരുന്നതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ഒഴിഞ്ഞ ബക്കറ്റുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പുതുവല്‍സര ദിനത്തില്‍ ആക്രമണം നടത്തുന്നതിനായി പുറപ്പെടുന്നതിന് മുമ്പ് ഇയാള്‍ ട്രക്കില്‍ നിറച്ച സ്ഫോടക വസ്തുക്കള്‍ ഇവിടെ വെച്ചാണ് നിര്‍മ്മിച്ചതെന്നാണ് എഫ്.ബി.ഐ കരുതുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കൂളറും കണ്ടെത്തിയിട്ടുണ്ട്.
ജബ്ബാര്‍ റിമോട്ട്് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്താനും പദ്ധതിതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. വാടകക്ക് എടുത്ത അപ്പാര്‍ട്ട്മെന്റ്ിലെ ഒരു മുറി ഇയാള്‍ ബോംബ് നിര്‍മ്മാണശാലയായി മാറ്റിയതായിട്ടാണ് സൂചന. കിടക്കയില്‍ ഒരു വെളുത്ത പൊടിയും വയറുകളും പ്ലാസ്റ്റിക്ക് കവറുകളും എല്ലാം കണ്ടെടുത്തിട്ടുണ്ട്. വീടിന് തീപിടിച്ചതറിഞ്ഞ് സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍
സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് ആദ്യം ഇത് തീവ്രവാദ ബന്ധമുള്ള വ്യക്തി താമസിച്ചിരുന്ന സ്ഥലമാണെന്ന് അറിയില്ലായിരുന്നു. പിന്നീട് എഫ്.ബി.ഐ അന്വേഷണത്തനായി എത്തിയതോടെയാണ് കാര്യത്തിന്റെ ഗൗരവം അവര്‍ മനസിലാക്കിയത്.
നിരവധി കൈയ്യുറകളും കട്ടിംഗ് മെഷീനുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു ജനാല തകര്‍ന്ന നിലയിലായിരുന്നു. ടെക്സാസില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ജബ്ബാര്‍. ഇയാള്‍ ഹൂസ്റ്റണില്‍ നിന്ന് ലൂസിയാനയിലേക്ക് ട്രക്ക് സ്വയം ഓടിച്ചു വരികയായിരുന്നു. ആക്രമണം നടത്തുന്നതിന് അടുത്ത ദിവസങ്ങളിലാണ് ജബ്ബാര്‍ അപ്പാര്‍ട്്മെന്റ് വാടകക്ക് എടുത്തത് എന്നാണ ്ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ആക്രമണത്തിന് തൊട്ടു പിന്നാലെ ഇയാള്‍ പോലീസിന്‍രെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.