ലാൻഡിംഗ് ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി; റൺവേ ലക്ഷ്യമാക്കി കുതിച്ച് ആ ബോയിംഗ് 787-9; പൊടുന്നനെ 20 അടിയുടെ വ്യത്യാസത്തിൽ അപായ മുന്നറിയിപ്പ്; വീണ്ടും ത്രസ്റ്റ് കൊടുത്ത് ഭീമന് ടേക്ക് ഓഫ്; ഒടുവിൽ വിമാനം അനാഥമായി ആകാശത്ത് വട്ടമിട്ട് പറന്നത് മണിക്കൂറുകൾ; ഇത് വിചിത്രമെന്ന് കണ്ടുനിന്നവർ!

Update: 2025-06-08 16:00 GMT

നേപ്പിൾസ്: ഒരു ഭീമൻ വിമാനം ലാൻഡിംഗ് ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി. റൺവേ ലക്ഷ്യമാക്കി കുതിച്ച് വന്ന് 20 അടിയുടെ വ്യത്യാസത്തിൽ എത്തിയപ്പോഴേക്കും അപായ മുന്നറിയിപ്പ്. ഒടുവിൽ ത്രസ്റ്റ് കൊടുത്ത് വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്തു. ഇറ്റലിയിലെ ആകാശത്ത് ആണ് ഈ നാടകീയ സംഭവങ്ങൾ അരങേറിയത്. ഇതിന്റെ കാരണമാണ് അതിനേക്കാളും വിചിത്രം.

20 അടിയുടെ വ്യത്യാസത്തിൽ ലാൻഡ് ചെയ്യാനാവാതെ വിമാനം വഴി തിരിച്ചുവിട്ടതാണ് സംഭവം. വിമാന യാത്രക്കാർക്ക് ബസിൽ പോകേണ്ടി വന്നത് 225 കിലോമീറ്റ‍ർ. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന് എയ‍ർപോർട്ടിൽ ഇറക്കാവുന്നതിലും അധികം വലുപ്പമുണ്ടെന്ന് അവസാന നിമിഷത്തിൽ തിരിച്ചറിഞ്ഞത് മൂലം കഷ്ടപ്പെടേണ്ടി വന്നത് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ യാത്രക്കാരാണ്.

ഇറ്റലിയിലെ നേപ്പിൾസിലാണ് സംഭവം നടന്നത്. അമേരിക്കൻ എയ‍ർലൈൻസിന്റെ ബോയിംഗ് വിമാനമാണ് ലാൻഡ് ചെയ്യാൻ സാധിക്കാതെ തിരിച്ച് പോയത്. ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്തിയതായിരുന്നു ഈ വിമാനം. രാവിലെ പത്ത് മണിയോടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പതിവായി എത്തുന്ന വിമാനമല്ല എന്ന് അധികൃതരുടെ ശ്രദ്ധയിൽ വരുന്നത്. ബോയിംഗ് 787-9 ഡ്രീംലൈന‍ർ വിമാനമാണ് വഴി തിരിച്ച് വിട്ടതും റോമിൽ ഇറങ്ങേണ്ടി വന്നതും. സാധാരണ ഗതിയിൽ ബോയിംഗ് 787-8 വിമാനമാണ് ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്താറുള്ളത്.

പതിവായി എത്താറുള്ള വിമാനത്തേക്കാൾ 20 അടി നീളക്കൂടുതലാണ് കഴിഞ്ഞ ദിവസമെത്തിയ ഡ്രീം ലൈന‍ർ വിമാനത്തിന്. പ്രവർത്തന നിയന്ത്രണങ്ങൾ മൂലമാണ് വിമാനം തിരിച്ചുവിട്ടതെന്നാണ് അധികൃതർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. റോമിൽ ഇറങ്ങാൻ നിർബന്ധിതരാവേണ്ടി വന്ന യാത്രക്കാർക്ക് ബസ് മാർഗം മൂന്ന് മണിക്കൂറിലേറെയാണ് നേപ്പിൾസിലേക്ക് സ‌ഞ്ചരിക്കേണ്ടി വന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായാണ് അധികൃതർ അമേരിക്കൻ എയർലൈൻ പറഞ്ഞു.

അതിനിടെ, മറ്റൊരു സംഭവത്തിൽ മോശം കാലാവസ്ഥയിൽ റൺവേയിൽ നിന്നും പറന്നുയർന്ന വിമാനം അപകടത്തിൽപ്പെട്ടു. വിമാനം ടേക്ക് ഓഫ് ചെയ്ത് 6,000 അടി കുതിച്ചതുമാണ് അപകടം നടന്നത്. വിമാനത്തിന് നെടുകെ മിന്നൽപിളർ വന്നിടിക്കുകയായിരുന്നു. പൊടുന്നനെ കാറ്റിന്റെ ഗതി മാറി ഭീമൻ എയർഗട്ടറിൽ വീഴുകയായിരുന്നു. ഇതോടെ യാത്രക്കാർ ഒന്നടങ്കം ഭയന്ന് നിലവിളിക്കുകയായിരുന്നു. റയാൻ എയർ ആണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്.

ടേക്ക് ഓഫിന് പിന്നാലെ മിന്നൽ വന്നിടിച്ചു. പിന്നാലെ ആകാശച്ചുഴിയിൽ വീണ് യാത്ര വിമാനം. ആടിയുലഞ്ഞ് എമർജൻസി ലാൻഡ് ചെയ്ത് വിമാനം. ഒമ്പത് യാത്രക്കാർക്ക് ഗുരുതര പരിക്ക്. ജർമനിയിലെ മ്യൂണികിന് സമീപമാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രിയാണ് മിലാനിലേക്ക് പുറപ്പെട്ട റയാൻ എയറിന്റെ വിമാനം ആകാശച്ചുഴിയിൽ പെട്ടത്. വളരെ മോശം കാലാവസ്ഥയിലായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാൽ ടേക്ക് ഓഫ് ചെയ്ത് അൽപ സമയത്തിനുള്ള വീശിയ കൊള്ളിയാനാണ് യാത്രാവിമാനത്തെ അപകടത്തിലാക്കിയത്.

മ്യൂണികിൽ നിന്ന് 113 കിലോമീറ്റർ പടിഞ്ഞാറുള്ള മെമ്മിംഗ്ജെൻ വിമാനത്താവളത്തിലാണ് യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും യാത്രക്കാരായ 9 പേർക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. 2 വയസ് മുതൽ 59 വയസ് വരെ പ്രായമുള്ളവർക്കാണ് ആകാശച്ചുഴിയിൽ വീണ് പരിക്ക് പറ്റിയത്.

Tags:    

Similar News