പാശ്ചാത്യ മാധ്യമങ്ങളുടെ അത്ഭുതം! സഹോദരങ്ങളെക്കാള്‍ കൂടുതല്‍ ലഭിച്ചത് വേലക്കാരനും കുക്കിനും; ജര്‍മന്‍ ഷെഫേര്‍ഡ് നായക്കുട്ടിക്ക് മരണം വരെ രാജകീയ പരിചരണം: രത്തന്‍ ടാറ്റായുടെ ഇന്ത്യന്‍ പതിവ് തെറ്റിച്ച വില്‍പ്പത്രത്തെ കുറിച്ച് ആവേശത്തോടെ പാശ്ചാത്യ മാധ്യമങ്ങള്‍
പാശ്ചാത്യ മാധ്യമങ്ങളുടെ അത്ഭുതം! സഹോദരങ്ങളെക്കാള്‍ കൂടുതല്‍ ലഭിച്ചത് വേലക്കാരനും കുക്കിനും
ലണ്ടന്‍: ഇന്ത്യയുടെ പ്രിയപുത്രന്‍ രത്തന്‍ടാറ്റയുടെ വില്‍പ്പത്രമാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം സഹോദരങ്ങളേക്കാള്‍ കൂടുതല്‍ സ്വത്ത് ലഭിച്ചത് വേലക്കാരനും കുക്കിനും ആണെന്നും പ്രിയപ്പെട്ട ജര്‍മ്മന്‍ ഷെപ്പേഡ് നായക്കുട്ടിക്ക് മരണം വരെ രാജകീയ പരിചരണം ഉറപ്പ് വരുത്തുന്നതാണ് മാനവികതയെ എക്കാലവും ഉയര്‍ത്തിപ്പിടിച്ച രത്തന്‍ടാറ്റയുടെ വില്‍പ്പത്രം.
ടാറ്റാ കമ്പനിയെന്ന ഇന്ത്യയുടെ അഭിമാന സ്ഥാപനത്തെ ലോകം മുഴുവന്‍ പടര്‍ന്ന് കയറിയ വ്യവസായ സാമ്രാജ്യമാക്കിയതിന് ശേഷമാണ് അ്ദ്ദേഹം വിടവാങ്ങിയത്. അവിവാഹിതനായിരുന്ന അദ്ദേഹം ഇന്ത്യന്‍ രീതിയനുസരിച്ച് സ്വത്തുക്കള്‍ സഹോദരങ്ങള്‍ക്കായി വില്‍പ്പത്രത്തില്‍ എഴുതിവെയ്ക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അത്ഭുതത്തോടെ
പറയുന്നത്.
എന്നാല്‍ അവരെയെല്ലാം ഞെട്ടിച്ചത് രത്തന്‍ടാറ്റ തന്റെ സഹോദരനായ ജിമ്മി ടാറ്റക്കും അര്‍ദ്ധസഹോദരിമാരായ ഷിറീനും ഡീനാ ജീജാഭായിക്കും
നല്‍കിയതിനേക്കാള്‍ പണം മാറ്റിവെയ്ച്ചിരിക്കുന്നത് തന്റെ പ്രിയപ്പെട്ട ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായ്ക്കുട്ടിയായ ടിറ്റോക്ക് വേണ്ടിയാണ്. വീട്ടിലെ പാചകക്കാരനും സഹായിക്കും എല്ലാം തന്നെ സ്വന്തം സമ്പാദ്യത്തിലെ വലിയൊരു ഭാഗമാണ് വില്‍പ്പത്രത്തില്‍ മാറ്റിവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ സാധാരണയായി ഇത്തരത്തില്‍ ഒരു സംഭവം ഒരിക്കലും ഉണ്ടാകില്ല എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേകിച്ച് രത്തന്‍ ടാറ്റ വളര്‍ത്ത്ുനായയ്ക്കും വേലക്കാര്‍ക്കും എല്ലാം സഹോരങ്ങള്‍ക്ക് നല്‍കേണ്ടതിനേക്കാള്‍ പണം മാറ്റി വെച്ചതും ഈ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നു. മരിക്കുന്നത് വരെ തന്റെ ഒപ്പം ഉണ്ടായിരുന്ന വളര്‍ത്തു നായയ്ക്ക് പരിധികളില്ലാത്ത ശ്രദ്ധയും പരിചരണവും ലഭിക്കണമെന്നാണ് രത്തന്‍ ടാറ്റ വില്‍പ്പത്രത്തില്‍ പറയുന്നത്. പാശ്ചാത്യ ലോകത്ത് ഇത്തരം കാര്യങ്ങളൊന്നും ചിന്തിക്കാന്‍ പോലും കഴിയുകയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.
മുംബൈയിലെ ടാറ്റാഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ തെരുവ് നായ്ക്കളെ പ്രവേശിപ്പിക്കാന്‍ ടാറ്റ അനുവദിച്ചിരുന്ന കാര്യവും പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശരിക്കും ടാറ്റയുടെ വീട്ടിലെ സഹായികള്‍ ആയിരുന്നവര്‍ക്ക് ഇനി ഒരു ജോലിക്കും പോകേണ്ട കാര്യമില്ലെന്നും അത്രത്തോളം സ്വത്താണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അവര്‍ അത്ഭുതത്തോടെ പറയുന്നു. രത്തന്‍ടാറ്റയെ കുറിച്ച്് പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോകനേതാക്കളും എല്ലാം പറഞ്ഞ നല്ല വാക്കുകളും പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അഭിമാനവും അഹങ്കാരവുമായിരുന്ന ലാന്‍ഡ് റോവറും ജാഗ്വാറും എല്ലാം ടാറ്റാ കമ്പനി ഏറ്റെടുത്ത കാര്യവും കമ്പനിയെ ആഗോള തലത്തില്‍ രത്തന്‍ ടാറ്റ വളര്‍ത്തിയെടുത്തതും എല്ലാം ഇന്ത്യയുടെ നേട്ടങ്ങളെ പലപ്പോഴും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണാതിരുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ രത്തന്‍ടാറ്റയുടെ കഴിവിനും ഉദാരമനസിനും മുന്നില്‍ വിസ്മയത്തോടെയാണ് നില്‍ക്കുന്നത്.
ഒക്ടോബര്‍ ഒമ്പതിനായിരുന്നു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ച് രത്തന്‍ ടാറ്റ (86) മരിക്കുന്നത്. തുടര്‍ച്ചയായി 21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയര്‍ത്തിയതും അദ്ദേഹമാണ്.