മെട്രോമാന്‍ ഉയര്‍ത്തുന്നത് തിരുനാവായ ക്ഷേത്രത്തിലെ വിശ്വാസ പ്രശ്‌നം; ചെലവ് കൂടിയ മഴവില്‍ പാലത്തിന് ബദലും ഉണ്ട്; എന്നിട്ടും വികസന വിരോധിയാക്കി അപമാനിക്കാന്‍ ശ്രമം; തവനൂരില്‍ ശ്രീധരന് വിലക്കോ? ഇത് കേരളത്തിന് നാണക്കേട്

പാലത്തിന് ശ്രീധരന്‍ എതിരല്ല. എന്നാല്‍ തിരുനാവായയില്‍ ബലി തര്‍പ്പണമടക്കമുള്ളവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മഴവില്‍ പാലം ഹനിക്കുമെന്നാണ് ശ്രീധരന്റെ നിലപാട്.

By :  Remesh
Update: 2024-09-19 10:48 GMT

മലപ്പുറം: തവനൂര്‍ തിരുനാവായ പാലം പണിയിലെ വിവാദം പുതിയ തലത്തിലേക്ക്. തിരുനാവായ ക്ഷേത്രത്തിലെ വിശ്വാസവുമായി ബന്ധപ്പെട്ട് പുതിയ പാലത്തിനെതിരായ വികാരം ചര്‍ച്ചയാക്കി മെട്രോമാന്‍ ഇ ശ്രീധരന്‍ എത്തിയതാണ് ഈ വിവാദത്തെ സംസ്ഥാന ശ്രദ്ധയില്‍ എത്തിച്ചത്. പാലം നിര്‍മ്മാണത്തിലെ അശാസ്ത്രിയതയും വിശ്വാസ വിഷയങ്ങളും ചൂണ്ടിക്കാട്ടി ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിന് എത്തുകയും ചെയ്തു. മഴവില്‍ പാലത്തിന് പകരം ചെലവ് കുറഞ്ഞ നേര്‍ പാലമെന്ന ആശയവും ശ്രീധരന്‍ മുമ്പോട്ട് വച്ചു. എന്നാല്‍ നിലവിലെ പദ്ധതിയുമായി മുമ്പോട്ട് പോവുകായണ് സര്‍ക്കാര്‍. പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ബദല്‍ പദ്ധതിയില്‍ വിശദ രൂപരേഖയെന്ന ലക്ഷ്യത്തോടെ ശ്രീധരന്‍ സ്ഥലത്ത് എത്തിയത്. എന്നാല്‍ സിപിഎമ്മുകാര്‍ ശ്രീധരനെ തടഞ്ഞു.

പാലത്തിന് ശ്രീധരന്‍ എതിരല്ല. എന്നാല്‍ തിരുനാവായയില്‍ ബലി തര്‍പ്പണമടക്കമുള്ളവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മഴവില്‍ പാലം ഹനിക്കുമെന്നാണ് ശ്രീധരന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ബദല്‍ ആശയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഭൂമാഫിയയേയും മറ്റും സംരക്ഷിക്കാനാണ് ഇതെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിച്ചു. ബിജെപിയും ഹിന്ദു ഐക്യവേദിയും പ്രക്ഷോഭവും തുടങ്ങി. ഇതിനിടെയാണ് ബദല്‍ ആശയവുമായി ശ്രീധരന്‍ ഹൈക്കോടതിയില്‍ എത്തിയത്. തിരുന്നാവായ തവനൂര്‍ പാലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പരിഗണിക്കാനിരിക്കെ വീണ്ടും ചിലവ് കുറച്ച് പാലം നിര്‍മ്മിക്കാന്‍ ഒരു രൂപരേഖ കൂടി നല്‍കാന്‍ ഉദ്ദേശിച്ച് തവനുരില്‍ എത്തിയതായിരുന്നു കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍.

ബി.ജെ.പി ദേശിയ നേതാവുകൂടിയായ ഇ.ശ്രീധരന്‍നെ നടന്നു നിങ്ങുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാല് വിടിച്ച് അപേക്ഷിക്കുയാണെന്നും ഇതില്‍ നിന്ന് പിന്‍മാറണമെന്നും അല്ലാത്തപക്ഷം ഞങ്ങള്‍ ഇതിനെ നേരിടുമെന്നും സിപിഎം പ്രാദേശിക നേതാക്കള്‍ ഭീഷണി രൂപത്തില്‍ പറഞ്ഞു. ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു. ശ്രീധരന്‍ നല്‍കിയ അലൈന്‍മെന്റില്‍ പാലം പണിതാല്‍ ഭൂമാഫിയ സംഘങ്ങള്‍ക്കും സാംസ്‌കാരിക പൈത്യകത്തെ തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും എന്നുള്ളതിനാലാണ് സി പി എം ഇത്തരം മുന്നാം കിട പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

തവനൂരിന്റെ ചിരകാല സ്വപ്നമായ തവനൂര്‍ തിരുനാവായ പാലം എന്ന സ്വപ്ന പദ്ധതിക്കു തുരംഗം വെക്കുന്ന സംഘപരിവാരത്തോടും സമീപകാലത്തു സംഘപരോവാരത്തോടൊപ്പം ചേര്‍ന്ന തവനൂര്‍ തിരുനാവായ പാലം പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാനും ശ്രമിക്കുന്ന ഇ. ശ്രീധരനോട് തവനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ സ. ബാബു നിലപാട് വ്യക്തമാക്കുന്നുവെന്ന തരത്തിലാണ് സൈബര്‍ ഇടത്തെ സിപിഎമ്മിന്റെ വീഡിയോ പ്രചരണം. മെട്രോ അടക്കമുള്ള വികസന പദ്ധതികളുടെ നെടുംതൂണായ ശ്രീധരനെ വികസന വിരോധിയാക്കി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ തടയലിനെതിരെ ബിജെപിയും രംഗത്തു വന്നു.

ഹൈക്കോടതി വിധി പ്രതികൂലമാകുമെന്ന് തിരച്ചറിഞ്ഞപ്പോള്‍ ഭിഷണിപ്പെടുത്തി ശ്രീധരനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റി മെമ്പര്‍ ടിവി ശിവദാസന്റെ നേതൃത്വത്തില്‍ വന്ന സംഘമാണ് ഭീഷണിപ്പെടുത്തിയത്. ഇതിന് പുറകില്‍ കെ ടി ജലീല്‍ ആണെന്നും ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന് പോലീസ് സംരക്ഷണം നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. എത്ര ഭീഷണിപ്പെടുത്തിയാലും ശ്രീധരന്‍ മുമ്പോട്ട് തന്നെ പോകുമെന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നു.

തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തില്‍ റീ അലൈന്‍മെന്റിനുള്ള സാധ്യതകള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്താണ് ശ്രീധരന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സര്‍ക്കാര്‍ പാലം നിര്‍മ്മിക്കണമെന്നാണ് ആവശ്യമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. അലൈന്‍മെന്റ് പുനര്‍ നിര്‍മ്മിക്കുന്നതിനായി അദ്ദേഹം തന്റെ സേവനം സൗജന്യമായി കേരള സര്‍ക്കാരിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്റെ അലൈന്‍മെന്റ് രീതി നടപ്പിലാക്കിയാല്‍ അത് ചെലവ് കുറഞ്ഞതായിരിക്കുമെന്നും ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇ ശ്രീധരന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ഭാരതപ്പുഴയുടെ വടക്കേ കരയിലുള്ള മലപ്പുറം ജില്ലയിലെ തിരുനാവായയിലെ മഹാവിഷ്ണു ക്ഷേത്രത്തെ നിര്‍ദിഷ്ട പാലം മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഹിന്ദു മത വിശുദ്ധിയെ ബാധിക്കുമെന്നും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും ശ്രീധരന്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. പാലത്തിന്റെ നിലവിലെ അലൈന്‍മെന്റ് കെ കേളപ്പന്റെ സമാധിയിലേക്ക് കടന്നുകയറുമെന്നും അദ്ദേഹം പറയുന്നു. ബദല്‍ അലൈന്‍മെന്റ് കൂടി പരിഗണിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമ പോരാട്ടം. എന്നാല്‍ പാലത്തിന് ശ്രീധരന്‍ എതിരാണെന്ന് വരുത്താനാണ് സിപിഎം നീക്കം.

Tags:    

Similar News