വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത വിമാനക്കമ്പനികളിലായി നൂറിലേറെ സൗജന്യ വിമാന യാത്രകൾ; പൈലറ്റായി ആൾമാറാട്ടം നടത്തി കോക്ക്പിറ്റിലെ സീറ്റിലിരിക്കാൻ ശ്രമം; കനേഡിയൻ യുവാവ് പനാമയിൽ പിടിയിൽ

Update: 2026-01-22 09:26 GMT

വാഷിങ്ടൻ: പൈലറ്റായും ഫ്ലൈറ്റ് അറ്റൻഡന്റായും ആൾമാറാട്ടം നടത്തി നൂറുകണക്കിന് സൗജന്യ വിമാനയാത്രകൾ നടത്തിയ 33 വയസ്സുകാരനായ പനാമയിൽ അറസ്റ്റിൽ. കനേഡിയൻ പൗരൻ ഡള്ളസ് പൊകോർണിക് ആണ് പിടിയിലായത്. 2024 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഇയാൾ ഈ തട്ടിപ്പുകൾ നടത്തിയത്.

നാലു വർഷത്തോളം താനൊരു പൈലറ്റാണെന്ന് വ്യാജമായി അവകാശപ്പെടുകയും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത വിമാനക്കമ്പനികളിൽ നൂറുകണക്കിന് സൗജന്യ യാത്രകൾ നടത്തുകയും ചെയ്തതായി യുഎസ് അറ്റോർണി ഓഫിസ് അറിയിച്ചു. വിമാനജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രം പ്രവേശനമുള്ള കോക്പിറ്റിലെ ജംപ് സീറ്റിൽ, പൈലറ്റ് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഇയാൾ യാത്ര ആവശ്യപ്പെട്ടിരുന്നു.

എയർ കാനഡയുടെ വ്യാജ എംപ്ലോയി ബാഡ്ജ് ഉപയോഗിച്ചാണ് പൊകോർണിക് തട്ടിപ്പുകൾ നടത്തിയത്. 2017 മുതൽ 2019 വരെ ഇയാൾ ഇതേ എയർലൈനിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നെങ്കിലും ഒരിക്കലും പൈലറ്റായിരുന്നില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവും 2.5 ലക്ഷം ഡോളർ പിഴയും ഇയാൾക്ക് ശിക്ഷ ലഭിക്കാം.

സമാനമായ മറ്റൊരു കേസിൽ, കഴിഞ്ഞ ജൂണിൽ ഫ്ലോറിഡയിൽ 35കാരനായ ടൈറോൺ അലക്സാണ്ടർ എന്നയാൾ ഫ്ലൈറ്റ് അറ്റൻഡന്റായും പൈലറ്റായും നടിച്ച് 2018 മുതൽ 2024 വരെ 34 സൗജന്യ വിമാനയാത്രകൾ നടത്തിയതിന് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടിരുന്നു.  

Tags:    

Similar News