മറ്റു വിദേശ ഭാഷകൾ ശത്രുവല്ല; എല്ലാ ഇന്ത്യൻ ഭാഷയുടെയും മിത്രമാണ് ഹിന്ദി ഭാഷ; അത് രാജ്യത്തിന്‍റെ ആത്മാവ്; ഒടുവിൽ ഭാഷ വിവാദത്തിൽ നിലപാട് തിരുത്തി അമിത് ഷാ

Update: 2025-06-26 13:56 GMT

ഡൽഹി: ഒടുവിൽ ഭാഷാ വിവാദത്തിൽ അയവ് വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു വിദേശഭാഷയോടും ശത്രുതയില്ലെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെയും ശത്രുവല്ലെന്നും സുഹൃത്താണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകുമെന്നും രാജ്യഭാഷ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ...

'ഭാഷകള്‍ രാജ്യത്തിന്‍റെ ആത്മാവാണെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും രാജ്യത്തെ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ ഭാഷകൾ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയിൽ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയിൽ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തിൽനിന്നും പുറത്തുവരാനാകി'ല്ലെന്നും അമിത് ഷാ വ്യക്തമാക്കി.

Tags:    

Similar News