'എല്ലാർക്കും എല്ലാം..'; ബജറ്റിൽ രൂപയുടെ ചിഹ്നം വേണ്ട; പകരം തമിഴ് അക്ഷരം ഉപയോഗിക്കും; കേന്ദ്രവുമായി വീണ്ടും പോർ കടുപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ; ഉറ്റുനോക്കി എതിർ നേതാക്കൾ

Update: 2025-03-13 12:29 GMT
എല്ലാർക്കും എല്ലാം..; ബജറ്റിൽ രൂപയുടെ ചിഹ്നം വേണ്ട; പകരം തമിഴ് അക്ഷരം ഉപയോഗിക്കും; കേന്ദ്രവുമായി വീണ്ടും പോർ കടുപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ; ഉറ്റുനോക്കി എതിർ നേതാക്കൾ
  • whatsapp icon

ചെന്നൈ: ത്രിഭാഷ പദ്ധതിയിൽ അടക്കം കേന്ദ്ര സർക്കാരുമായി പോര് തുടരുന്നതിനിടെ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം (₹) ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു.

രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമാലയിലെ 'രൂ' എന്ന് ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബജറ്റ് ലോഗോ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാർക്കും എല്ലാം എന്നതാണ് ഇത്തവണത്തെ ബജറ്റിന്‍റെ ടാഗ്‍ലൈൻ എന്നും വ്യക്തമാക്കി.

ഇതിനിടെ, രാജ്യത്തെ മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ട് എം കെ സ്റ്റാലിൻ വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തിനോട് പ്രതികരിച്ച് കർണാടക സർക്കാർ രംഗത്തെത്തി. സ്റ്റാലിൻ വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തിൽ കർണാടകയുടെ പ്രതിനിധിയായി ഡി കെ ശിവകുമാർ പങ്കെടുക്കും. തനിക്ക് മുൻനിശ്ചയിച്ച പരിപാടികളുള്ളതിനാൽ ഉപമുഖ്യമന്ത്രി പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്. സ്റ്റാലിന് ഇക്കാര്യം അറിയിച്ച് കത്ത് നൽകിയതായും കർണാടക മുഖ്യമന്ത്രി വിവരിക്കുകയും ചെയ്തു.

Tags:    

Similar News