സാമൂഹ്യ മാധ്യമങ്ങളിലൂടെയോ നേരിട്ടോ സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം തടവ്; കുറ്റം ആവര്‍ത്തിച്ചാല്‍ പത്ത് തടവും പിഴയും; ശിക്ഷ കടുപ്പിക്കാന്‍ തമിഴ്‌നാട്; നിയമഭേദഗതി നിയമസഭയില്‍

തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക്‌കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശിക്ഷ കടുപ്പിക്കുന്നു

Update: 2025-01-10 11:15 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക്‌കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശിക്ഷ കടുപ്പിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാകും ഇനി ശിക്ഷ.

നേരത്തെ മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്ന ശിക്ഷ ആണ് വര്‍ധിപ്പിക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ 10 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാകും ശിക്ഷ. കൂട്ടബലാത്സംഗ കേസുകളിലും ഉയര്‍ന്ന പദവിയില്‍ ഉള്ളവരോ മേലുദ്യോഗസ്ഥരോ ഉള്‍പ്പെട്ട കേസുകളിലും മുന്‍കൂര്‍ ജാമ്യം നല്‍കില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഹോട്ടലുകള്‍എന്നിവിടങ്ങളില്‍ എല്ലാം CCTV നിര്‍ബന്ധമാക്കി. ലൈംഗികഅതിക്രമ പരാതികള്‍ ലഭിച്ചാല്‍ 24 മണിക്കൂറിനകം പോലീസിനെ വിവരം അറിയിച്ചില്ലെങ്കില്‍ 50,000 രൂപ പിഴ ചുമത്തണമെന്നും ആണ് പുതിയ നിയമം. ഇതു സംബന്ധിച്ച നിയമ ഭേദഗതി ക്കായുള്ള 2 ബില്ലുകള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ചു

Tags:    

Similar News