'രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയും; രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു'; ആര്‍എസ്എസിനെ നിരോധിക്കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ആര്‍എസ്എസിനെ നിരോധിക്കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

Update: 2025-10-31 10:41 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജീവന്‍ നല്‍കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.

ആര്‍എസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് സര്‍ദാര്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധിവധത്തിനിടയാക്കിയത് ആര്‍എസ്എസ് സൃഷ്ടിച്ച അന്തരീക്ഷമെന്ന് പട്ടേല്‍ പറഞ്ഞിരുന്നു. സര്‍ദാറിനെ കോണ്‍ഗ്രസ് മറന്നു എന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ലെന്നും ഖര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്കുപ്പെടെ ഖര്‍ഗെ മറുപടി നല്‍കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസില്‍ സജീവ അംഗങ്ങളാകാനുള്ള വിലക്ക് വന്നത് വല്ലഭായി പട്ടേലിന്റെ കാലത്താണ്. ഇത് മോദി സര്‍ക്കാരാണ് എടുത്തു കളഞ്ഞത്. നെഹ്‌റുവിനും സര്‍ദാര്‍ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ ജയന്തി ദിനത്തില്‍ രാജാവിനെ പോലെ ബ്രിട്ടീഷ് തൊപ്പി ധരിച്ച് മോദി ഇരുന്നുവെന്നും മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാതെ ഒറ്റയ്ക്ക് ഇരുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.

രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. ആര്‍എസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് സര്‍ദാര്‍ വ്യക്തമാക്കിയിരുന്നു. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ചരിത്രവും സത്യവും മൂടിവയ്ക്കുകയാണെന്നും ഖാര്‍ഗെ വ്യക്തമാക്കി.

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ചരിത്രവും സത്യവും മൂടിവയ്ക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസില്‍ സജീവ അംഗങ്ങളാകാനുള്ള വിലക്ക് വന്നത് വല്ലഭായി പട്ടേലിന്റെ കാലത്താണ്. ഇത് മോദി സര്‍ക്കാരാണ് എടുത്തു കളഞ്ഞത്. നെഹ്‌റുവിനും സര്‍ദാര്‍ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ ജയന്തി ദിനത്തില്‍ രാജാവിനെ പോലെ ബ്രിട്ടീഷ് തൊപ്പി ധരിച്ച് മോദി ഇരുന്നുവെന്നും മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാതെ ഒറ്റയ്ക്ക് ഇരുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.

Tags:    

Similar News