രാജ്പഥിനെ കര്‍തവ്യ പഥ് എന്നാക്കി; പിന്നാലെ രാജ്ഭവന്റെ പേര് ലോക്ഭവന്‍ ആയി; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു; ഇനി 'സേവ തീര്‍ഥ്'; സേവന മനോഭാവവും രാജ്യതാല്‍പര്യവും പരിഗണിച്ചെന്ന് വിശദീകരണം

Update: 2025-12-02 13:39 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) പേര് സേവ തീര്‍ഥ് എന്നാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിനുമുന്‍പായി സൗത്ത് ബ്ലോക്കില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റും. പേര് മാറ്റം സേവന മനോഭാവവും രാജ്യ താല്‍പര്യവും പരിഗണിച്ചാണെന്നാണ് വിശദീകരണം.

കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ ഗവര്‍ണമാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവന്‍ (ജനങ്ങളുടെ ഭവനം) എന്നാക്കി മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ഈ സുപ്രധാന നീക്കം. ഭരിക്കുക എന്നല്ല, സേവനം നടത്തുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പേര് മാറ്റം. ഇത് അധികാരത്തില്‍ നിന്നും ഉത്തരവാദിത്വത്തിലേക്ക് ലക്ഷ്യംവെക്കുന്നയും ആശയം വ്യക്തമാക്കുന്നത്.

കേവലം ഭരണപരമായ മാറ്റമല്ലിത്, ധാര്‍മികവും സാംസ്‌കാരികമായി മാറ്റമാണിത്. നേരത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കോളണിയല്‍ ആശയത്തെ മാറ്റി നിര്‍ത്താന്‍ രാജ്പഥ് വീഥിയുടെ പേര് കര്‍തവ്യ പഥ് എന്നാക്കിയിരുന്നു. സര്‍ക്കാരിന്റെ സുതാര്യതയും പ്രവര്‍ത്തനക്ഷതയും പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയും കൂടിയായിരുന്നു പേര് മാറ്റം. ഓരോ പേരും ഒരു അടയാളങ്ങളും ഒരു ആശയത്തെയാണ് മുന്‍ നിര്‍ത്തുന്നത്, സര്‍ക്കാര്‍ നിലനില്‍ക്കുന്നത് സേവനത്തിന് വേണ്ടിയാണ് എന്നുള്ള ആശയത്തെ.

സമാനമായ ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു 2016ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയത്. ക്ഷേമത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിക്ക് ലോക് കല്യാണ്‍ മാര്‍ഗ് എന്ന് നിര്‍ദേശിച്ചത്. ഇത് മാത്രമല്ല സെന്‍ട്രല്‍ സെക്രട്ടറിയേറ്റിന്റെ പേരും കേന്ദ്രം മാറ്റം വരുത്തിട്ടുണ്ട്. ഇനി മുതല്‍ കര്‍തവ്യ ഭവന്‍ എന്ന പേരിലാണ് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അറിയപ്പെടുക. സേവനം, പൊതുക്ഷേമം, പ്രവര്‍ത്തനം എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് പേര് മാറ്റം.

Similar News