മേയർ വിവി രാജേഷിനെ മനസ്സറിഞ്ഞ് വാരിപ്പുണർന്ന മോദിജി; എല്ലാവർക്കും നന്ദി പറഞ്ഞ് പത്മനാഭന്റെ മണ്ണിൽ നിന്ന് ഇനി നേരെ പോകുന്നത് തമിഴ്‌നാട്ടിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടയിലെ റാലിയിലും പങ്കെടുക്കും; പ്രവർത്തകർ ആവേശത്തിൽ; സ്റ്റാലിന് ശേഷം വിജയ് എന്ന ചോദ്യത്തിന് മാറ്റം വരുമോ?
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ എൻഡിഎയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ചെങ്കൽപ്പേട്ടിൽ നടന്ന വൻ റാലിയിൽ പ്രധാനമന്ത്രിയോടൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരന്നു. പ്രധാനമന്ത്രിയുടെ സന്ദർശന ദിവസം തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒരുങ്ങുന്നതും സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി.
കേരളത്തിലെ വിവിധ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിലെത്തിയത്. 'തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്... വി വി രാജേഷ്...' തിരുവനന്തപുരം മേയറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ചരിത്ര വിജയം നേടിയ തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകർക്ക് ആവേശം നൽകുന്ന കാഴ്ചകളായിരുന്നു ഇന്നു തലസ്ഥാനത്ത് കണ്ടത്.
പുത്തരിക്കണ്ടം മൈതാനത്തെ ഔദ്യോഗിക പരിപാടിയിൽ വേദിയുടെ അരികിലായിരുന്നു മേയർ വി വി രാജേഷിന്റെ ഇരിപ്പിടം. മുഖ്യമന്ത്രിയും ഗവർണറും അടക്കം നിറഞ്ഞ വേദിയിൽ മേയറെ നേരിട്ട് വന്ന് കൈ കൊടുക്കാൻ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ല. എന്നാൽ തന്റെ പ്രസംഗത്തില്‍ മോദി തിരുവനന്തപുരം മേയറെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിച്ച ചെങ്കൽപ്പേട്ടിലെ പൊതുറാലിയിൽ എടപ്പാടി പളനിസാമി, ടി ടി വി ദിനകരൻ, അൻപുമണി രാമദാസ് ഉൾപ്പെടെയുള്ള എൻഡിഎ ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു. അഴിമതി, കുടുംബാധിപത്യം, ഹൈന്ദവ വിശ്വാസികൾക്കെതിരായ പീഡനം തുടങ്ങിയ വിഷയങ്ങളിൽ ഡിഎംകെ സർക്കാരിനെതിരെ പ്രധാനമന്ത്രി ശക്തമായ കടന്നാക്രമണം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പൊതുയോഗത്തിന് ശേഷം വൈകീട്ട് 5 മണിയോടെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.
അതേസമയം, വിബി ജി റാം ജി ബില്ലിനെതിരെ തമിഴ്‌നാട് നിയമസഭയിൽ ഇന്ന് തന്നെ ബിൽ അവതരിപ്പിക്കുമെന്നതാണ് മറ്റൊരു സുപ്രധാന നീക്കം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ ഈ ബിൽ സഭയിൽ അവതരിപ്പിക്കാനാണ് സാധ്യത. പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തുന്ന അതേ ദിവസം തന്നെയാണ് നിയമസഭയിലെ ഈ നിർണായക നടപടിയും നടക്കുന്നത്.
പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയ അതേ ദിവസം തന്നെ നിയമസഭയിൽ നിർണ്ണായകമായ ഒരു ബിൽ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തീരുമാനം. കേന്ദ്രത്തിന്റെ വിബി ജി റാം ജി ബില്ലിലെ വ്യവസ്ഥകളോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് തമിഴ്‌നാട് സർക്കാർ ബദൽ ബില്ലുമായി വരുന്നത്.
ഇത് കേവലം ഒരു നിയമനിർമ്മാണ നടപടിയെന്നതിലുപരി, കേന്ദ്രത്തിന്റെ ഇടപെടലുകൾക്കെതിരെയുള്ള ഡിഎംകെയുടെ രാഷ്ട്രീയ പ്രതിഷേധമായിക്കൂടി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ ഈ ബിൽ സഭയിൽ അവതരിപ്പിക്കുന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതുപോലെ മോദിയുടെ ഈ സന്ദർശനത്തിലൂടെ സ്റ്റാലിന് ശേഷം വിജയ് എന്ന ചോദ്യത്തിന് മാറ്റം വരുമോ? എന്നതും പ്രവർത്തകർ ഉറ്റുനോക്കുകയാണ്.
തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു പ്രധാനമന്ത്രിയുടെ സന്ദർശനവും നിയമസഭയിലെ നീക്കങ്ങളും തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് അന്തരീക്ഷം കൂടുതൽ ഉജ്ജ്വലമാക്കിയിരിക്കുകയാണ്. മോദിക്ക് തമിഴ്‌നാട് നൽകുന്ന സ്വീകരണം വോട്ടായി മാറുമോ എന്നാണ് എൻഡിഎ നോക്കുന്നത്. എന്നാൽ തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തങ്ങൾ മാത്രമേയുള്ളൂ എന്ന പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നത്. വൈകീട്ട് 5 മണിയോടെ പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.
