ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോ ?; നീതിക്കുവേണ്ടി ശബ്ദമുയർത്തിയത് ആണോ..അവൾചെയ്ത തെറ്റ്; ഉന്നാവോ അതിജീവിതയെ പിന്തുണച്ച് രാഹുൽ ഗാന്ധി

Update: 2025-12-24 13:20 GMT

ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് നേരെയുണ്ടായ പുതിയ ആക്രമണത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ഉത്തർപ്രദേശിൽ കുറ്റവാളികൾക്ക് സംരക്ഷണം ലഭിക്കുമ്പോൾ സാധാരണക്കാർക്ക് നീതിയും സുരക്ഷയും അന്യമാകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുപിയിൽ ഗുണ്ടാരാജാണ് നടക്കുന്നത് എന്നും, ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായത് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകർച്ചയാണ് കാണിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കുറ്റവാളികൾക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നതിനാലാണ് ഇത്തരത്തിൽ അവർക്ക് ധൈര്യം ലഭിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിന് പകരം അവരെ കൂടുതൽ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News