അച്ഛൻ എന്നെ വൃത്തിക്കെട്ടവൾ എന്ന് വിളിച്ചു; 'വൃക്ക' നൽകിയത് സീറ്റിനും പണത്തിനും വേണ്ടിയെന്നും അവർ പറഞ്ഞു; ആ പൊട്ടിത്തെറിക്ക് പിന്നാലെ കുടുംബത്തിൽ ഭയങ്കര പ്രശ്നങ്ങളെന്ന് മകൾ രോഹിണി

Update: 2025-11-16 10:34 GMT

പട്‌ന: ബിഹാർ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവും രാഷ്ട്രീയ ജനതാദൾ (RJD) സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത രൂക്ഷമായിരിക്കുന്നു. ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കുടുംബത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തന്റെ പിതാവിന് വൃക്കദാനം ചെയ്തത് തിരഞ്ഞെടുപ്പ് സീറ്റും പണവും വാഗ്ദാനം ചെയ്തതിനെ തുടർന്നാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി വെളിപ്പെടുത്തി.

2022-ൽ രോഹിണി തന്റെ പിതാവിന് വൃക്ക ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിന് പകരമായി കോടിക്കണക്കിന് രൂപയും രാഷ്ട്രീയപരമായ അവസരങ്ങളും താൻ കൈപ്പറ്റിയതായി കുടുംബാംഗങ്ങൾ തന്നെ അധിക്ഷേപിച്ചതായി അവർ വ്യക്തമാക്കി. "ഇന്നലെ എന്നെ വൃത്തികെട്ടവളെന്ന് വിളിച്ച് അധിക്ഷേപിച്ചു. പിതാവിന് വൃക്ക നൽകിയതിന് പകരമായി പണവും സീറ്റും വാങ്ങിയെന്നും, ആ വൃത്തികെട്ട വൃക്ക അദ്ദേഹത്തിന് നൽകിയെന്നും അവർ പറഞ്ഞു," രോഹിണി കുറിച്ചു.

വിവാഹിതരായ പെൺമക്കളോടും സഹോദരിമാരോടും ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം വീട്ടിലെ പുരുഷന്മാരെ സമീപിക്കാൻ അവർ ഉപദേശിച്ചു. ഇത് തന്റെ ഭർത്താവിനോടും ഭർതൃമാതാപിതാക്കളോടും അനുവാദം ചോദിക്കാതെ സ്വന്തം കുടുംബത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നതിന്റെയും ഗുരുതരമായ തെറ്റായി പോയെന്നും രോഹിണി പറഞ്ഞു. തന്റെ ദൈവതുല്യനായ പിതാവിനെ രക്ഷിക്കാനാണ് അന്ന് അങ്ങനെ ചെയ്തതെന്നും, എന്നാൽ ഇന്ന് അതിനെ വൃത്തികെട്ട പ്രവർത്തി എന്ന് വിളിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News