'അനാക്കോണ്ടയെപ്പോലെ അമിത് ഷാ മുംബൈയെ വിഴുങ്ങുന്നു'; നഗരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരുടെ ശവകുടീരം നമ്മുടെ മണ്ണിൽ പണിയും; വോട്ടുചോരിയിലൂടെയല്ലാതെ ബിജെപി തിരഞ്ഞെടുപ്പിന് തയ്യാറാണോയെന്ന് ഉദ്ധവ് താക്കറെ

Update: 2025-10-28 12:44 GMT

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി.ജെ.പിക്കെതിരെയും രൂക്ഷവിമർശനവുമായി ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. മുംബൈയെ ഭൂമി കൈയേറ്റത്തിലൂടെയും ബി.ജെ.പി വിഴുങ്ങാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വർളിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു താക്കറെ.

അമിത് ഷായെ അനക്കോണ്ട പാമ്പുമായി താരതമ്യം ചെയ്ത താക്കറെ, പുതിയ ബി.ജെ.പി ഓഫിസ് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ശിവസേനയുടെ മുഖപത്രമായ 'സാംന'യിലെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് വിമർശനം ഉന്നയിച്ചത്. 'അനക്കോണ്ട പാമ്പിനെപ്പോലെ, ഷാ മുംബൈയെ അവിടെ ഇരുന്നു വിഴുങ്ങുകയാണ്. യഥാർത്ഥ 'അബ്ദാലികൾ' ഡൽഹിയിൽ നിന്നും ഗുജറാത്തിൽ വന്നിരിക്കുന്നെന്നും, നമ്മുടെ നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ അവരുടെ ശവകുടീരം നമ്മുടെ മണ്ണിൽ പണിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളെ ചരിത്ര വ്യക്തികളുമായി ബന്ധപ്പെടുത്തി താക്കറെ സംസാരിച്ചു. തന്റെ ഭരണകാലത്ത് മൊറാർജി ദേശായി മഹാരാഷ്ട്രയിലെ പ്രതിഷേധക്കാരെ വെടിവെക്കാൻ ഉത്തരവിട്ടതായും അദ്ദേഹം ആരോപിച്ചു. വർളിയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, മഹാരാഷ്ട്രയിൽ വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതുവരെ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്നും താക്കറെ മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവരെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടുചോരിയിലൂടെയല്ലാതെ ന്യായമായ പോരാട്ടത്തിലൂടെ പ്രതിപക്ഷത്തെ നേരിടാൻ ബി.ജെ.പിയെ അദ്ദേഹം വെല്ലുവിളിച്ചു.

Tags:    

Similar News