ഇന്ത്യന്‍ സ്വാതന്ത്ര്യദിനം : സി.ഐ.സി. സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ : എഴുപത്തി ഒമ്പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘടകങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ചരിത്രവും വര്‍ത്തമാനവും എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് സയ്യിദ് ഇസ്മായില്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തനിമ ഖത്തര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അനീസ് കൊടിഞ്ഞി വിഷയമവതരിപ്പിച്ചു.പ്രണാമങ്ങളുടെ പിന്‍ ബലത്തില്‍മള്‍ട്ടി മീഡിയയുടെ സഹായത്തോടെസ്വാതന്ത്ര്യ സമരത്തിന്റെ നാള്‍വഴികളുംചരിത്ര വര്‍ത്തമാന യഥാര്‍ഥ്യങ്ങളും വിശദമായി അനാവരണം ചെയ്യപ്പെട്ടു.
സി.ഐ.സി. റയ്യാന്‍ സോണ്‍ ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് റഫീഖ് തങ്ങള്‍സൗത്ത് യൂണിറ്റ് പ്രസിഡന്റ് ഹാഷിം എന്നിവര്‍ സംസാരിച്ചു. കെ.കെ. ബഷീര്‍ സ്വാഗതം പറഞ്ഞു.