ഫൈസല്‍ ഹംസക്ക് സി.ഐ.സി യാത്രയയപ്പ് നല്‍കി

Update: 2025-08-05 11:42 GMT

ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയവണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസല്‍ ഹംസക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) യാത്രയയപ്പ് നല്‍കി. സി.ഐ.സി ആക്ടിങ് പ്രസിഡണ്ട് അബ്ദുറഹീം പി.പി ഉപഹാരം സമര്‍പ്പിച്ചു.

ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ, കേന്ദ്ര സമിതി അംഗങ്ങളായ സുധീര്‍ ടി.കെ, ബഷീര്‍ അഹമ്മദ്, നൗഫല്‍ പാലേരി എന്നിവര്‍ സംസാരിച്ചു. മന്‍സൂറയിലെ സി.ഐ.സി ഹാളില്‍ നടന്ന ചടങ്ങില്‍ സമദ് കൊടിഞ്ഞി, മീഡിയവണ്ണിന്റെ ഖത്തറിലെ പുതിയ പ്രതിനിധി മുഹമ്മദ് അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar News