ദോഹ: 'പ്രതീക്ഷയാണ് ഹിജ്‌റ' എന്ന തലക്കെട്ടില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി നുഐജ, തുമാമ ഓഫീസ്, നുഐജ സൗത്ത് യൂണിറ്റുകള്‍ സംയുക്തമായി പൊതുയോഗം സംഘടിപ്പിച്ചു. നബീല്‍ പുത്തൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
പ്രതീക്ഷയുടെയും സൗന്ദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് പ്രവാചകന്‍ സ്ഥാപിച്ച മദീനയെന്ന മാതൃകാരാഷ്ട്രം പകര്‍ന്നു നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുമാമ ഹാളില്‍ നടന്ന പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു. മുബശിര്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഹാരിസ് സ്വാഗതവും സിയാദ് സമാപനവും നിര്‍വഹിച്ചു. അബ്ദുല്‍ ഗഫൂര്‍, ഹാഷിം, അസ്ലം, നിസ്താര്‍, നിസാര്‍ അഹ്മദ്, നസീര്‍ ഹുസൈന്‍, സ്വലാഹുദ്ദീന്‍, നിയാസ്, നിസാം, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.