ഓഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ദോഹയിലെ കാലിക്കട്ട് പാരഗണ്‍ റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ആഘോഷചടങ്ങുകള്‍ ദേശഭക്തിഗാനത്തോടെ ആരംഭിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളോടൊപ്പം വിവിധ ജില്ലാ കമ്മിറ്റിയംഗങ്ങളും ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. ധീരദേശാഭിമാനികളായ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
''ഭരണഘടന, ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം എന്നിവയാണ് രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍. അവ സംരക്ഷിച്ച് നിലനിര്‍ത്തുന്നത് ഓരോ പൗരന്റെയും കടമയാണ്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയിലൂടെയും സത്യാഗ്രഹങ്ങളിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പിന്‍തലമുറയുടെ ഉത്തരവാദിത്വമാണ്'' എന്ന് ഉപദേശകസമിതി ചെയര്‍മാന്‍ ജോണ്‍ ഗില്‍ബര്‍ട്ട് തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.
സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്. നായര്‍ സ്വാഗതം ആശംസിച്ചു. ഉപദേശകസമിതി അംഗങ്ങളായ മുഹമ്മദ് മുബാറക്, കുരുവിള ജോര്‍ജ്, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് അംഗങ്ങളുമായി സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പങ്കുവച്ചു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 22-ന് ഓഐസിസി-ഇന്‍കാസ് ഖത്തര്‍ സദ്ഭാവന ദിനമായി ആചരിക്കും. ദേശീയോദ്ഗ്രഥനത്തിനും വികസനത്തിനും ആധുനിക ഭാരതത്തിന്റെ ശില്പിയായ രാജീവ് ഗാന്ധി നല്‍കിയ മഹത്തായ സംഭാവനകളെ അനുസ്മരിച്ച്, കേരളത്തിലെ പൊതുപ്രവര്‍ത്തന രംഗത്ത് ശ്രദ്ദേയമായ സംഭാവനകള്‍ നല്‍കിയ മികച്ച പൊതുപ്രവര്‍ത്തകനെ തെരഞ്ഞെടുത്ത് ''രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്'' സമ്മാനിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നതിനായി അഞ്ചംഗ ജൂറി സമിതിയെ പ്രഖ്യാപിച്ചു. കെ.പി.സി.സി റിസര്‍ച്ച് ആന്‍ഡ് പബ്ലിക് പോളിസി വിഭാഗത്തിന്റെ ചെയര്‍മാനും പുരസ്‌കാര സമിതി ചെയര്‍മാനുമായ ജെ.എസ്. അടൂര്‍ അധ്യക്ഷനായ സമിതിയില്‍, ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.എച്ച്. സലാം, ഏഷ്യനെറ്റ് കണ്ണൂര്‍ ബ്യൂറോ ചീഫ് കെ.സി. ബിപിന്‍, മലയാളധ്വനി എക്‌സിക്യൂട്ടീവ് എഡിറ്ററും ഓഐസിസി-ഇന്‍കാസ് ഖത്തര്‍ ഉപദേശകസമിതി ചെയര്‍മാനുമായ ജോണ്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതായി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജൂട്ടാസ് പോള്‍, നാസര്‍ വടക്കേക്കോട്, ജീസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് അറിയിച്ചു.
വൈസ് പ്രസിഡന്റ്മാരായ ഷംസുദീന്‍ ഇസ്മായില്‍, സലീം ഇടശ്ശേരി, ജനറല്‍ സെക്രട്ടറിമാരായ നിഹാസ്സ് കൊടിയേരി, ഹരികുമാര്‍, മുജീബ് വലിയകത്ത്, യൂത്ത് വിംഗ് പ്രസിഡന്റ് നദീം മാനാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങുകളുടെ സമാപനത്തില്‍ ജോയിന്റ് ട്രഷറര്‍ നൗഷാദ് ടി.കെ നന്ദിപ്രകാശനം നടത്തി. ദേശീയഗാനം ആലപിച്ച് ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.