പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോവുന്ന സി.എ. സക്കീര്‍ ഹുസൈന് യാത്രയയപ്പ് നല്‍കി

Update: 2025-08-09 13:26 GMT

മുപ്പത്തി അഞ്ച് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോവുന്ന കൊച്ചി - കൊച്ചങ്ങാടി സ്വദേശിയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി)സജീവ പ്രവര്‍ത്തകനും ഓള്‍ഡ് റയ്യാന്‍ യൂണിറ്റ് പ്രസിഡന്റ്‌റുമായ സി.എ. സക്കീര്‍ ഹുസൈന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

സൈഫുദ്ദീന്‍ എന്‍. എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹുസൈന്‍ കടന്നമണ്ണ, സിദ്ധീഖ് വേങ്ങര, അഫ്‌സല്‍ ചാലാട്, മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സി.ഐ.സി. റയ്യാന്‍ സോണ്‍ ജനസേവന വിഭാഗത്തിന്റെ നേടും തൂണായിരുന്ന ഏത് സേവന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തില്‍ നിന്നിരുന്ന വിക്തിത്വമായിരുന്നു സക്കീര്‍ ഹുസൈന്‍എന്ന് സി.ഐ.സി. വളണ്ടിയര്‍ ക്യാപ്റ്റന്‍അഭിപ്രായപെട്ടു.യൂണിറ്റിന്റെ ഉപഹാരം സോണല്‍ പ്രസിഡന്റ് ടി.കെ. സുധീര്‍ കൈമാറി. സക്കീര്‍ ഹുസൈന്‍ മറുപടി പ്രസംഗം നടത്തി

Similar News