വേനലവധിക്കാലം കുട്ടികള്‍ക്ക് ധാര്‍മികതയുടെയും, ക്രിയാത്മകതയുടെയും, വിനോദത്തിന്റെന്റെയും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കി 'നൂര്‍ സമ്മര്‍ ക്യാമ്പ് 2025' സമാപിച്ചു.അല്‍ മദ്രസ അല്‍ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയമാണ് ലിറ്റില്‍ ഹീറോസ്, ജൂനിയര്‍ എക്‌സ്‌പ്ലോറര്‍, ശബാബ് നൂര്‍ എന്നീ മൂന്ന് കാറ്റഗറികളിലായി ഒരു മാസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്.
ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വിവിധ സെഷനുകളിലായി ജസീം, ഇസ്ഹാഖ്, ഷഹീന്‍, ഫാത്തിമ ജസീല, ഷെസ്മിന, ജൗഷിറ, ജാസ്മിന്‍, റജീന, സുലേഖ, റുക്സാന, സുഫൈറ ബാനു, ഷാഹിദ, സുല്‍ഫ, ഫൈറൂസ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
ഖുര്‍ആന്‍ പഠനം, ദൈനംദിന പ്രാര്‍ത്ഥനകള്‍, പബ്ലിക് സ്പീകിങ്, സ്‌പോര്‍ട്‌സ്, സയന്‍സ്, ക്രാഫ്റ്റ്, അറബി ഭാഷ പരിചയം, ബീ ബോട്ട് ട്രെയിനിങ്, ഹെല്‍ത്ത്, ലൈഫ് ഹാക്ക്‌സ്, അറബിക് കാലിഗ്രഫി, ചെസ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനക്കിയുള്ളതായിരുന്നു ക്യാമ്പിലെ പരിപാടികള്‍. 80 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പിന്റെ സമാപന സമ്മേളനം 'നൂര്‍ ഫെയര്‍വെല്‍ ഫിയസ്റ്റ'യുടെ ഉദ്ഘാടനം സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഇ.അര്‍ഷദ് നിര്‍വഹിച്ചു.
വക്‌റ ഇംഗ്ലീഷ് മീഡിയം വൈസ് പ്രിന്‍സിപ്പല്‍ ജസീര്‍ സാഗര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബിന്‍ ഉമ്രാന്‍ ഇംഗ്ലീഷ് മദ്രസ വൈസ് പ്രിന്‍സിപ്പല്‍ സജ്‌ന ഫൈസല്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദനം നിര്‍വഹിച്ചു. ക്യാമ്പ് കണ്‍വീനര്‍ തസ്നീം നന്ദി പറഞ്ഞു. രക്ഷിതാക്കള്‍ ക്യാമ്പിനെ കുറിച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ചു. അഫീഫ, നബാ, രുദൈന, മിന്‍ഹാ, ഫാതിമ ശഹദ്, മെഹറിന്‍, അയാ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.