സ്റ്റുഡന്റ്‌സ് ഇന്ത്യ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Update: 2025-07-23 10:49 GMT

ദോഹ: മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ 'ഈലാഫ്' സമ്മര്‍ക്യാമ്പ് സംഘടിപ്പിച്ചു. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സിമൈസിമ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ സെഷനുകളിലായി 'കൗമാരവും കുടുംബവും', കരിയര്‍ ഗൈഡന്‍സ്, ധാര്‍മ്മിക-വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ വിഷയാവതരണവും ചര്‍ച്ചയും നടന്നു. വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യായാമ പരിശീലനം, സ്വിമ്മിങ്, ട്രഷര്‍ ഹണ്ട് തുടങ്ങിയ വിവിധ മത്സരങ്ങളും ടീം ബില്‍ഡിങ് ഗെയിമുകളും സംഘാടകര്‍ ഒരുക്കിയിരുന്നു.

യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ആരിഫ് അഹ്മദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഐ.സി കേന്ദ്രസമിതി അംഗം ഷാജഹാന്‍ അബ്ദുല്‍ കരീം, മുഹമ്മദ് സക്കരിയ, ആര്‍.എസ് അബ്ദുല്‍ ജലീല്‍, അബ്ദുല്‍ റസാഖ്, മിദ്‌ലാജ് റഹ്മാന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സി.ഐ.സി വൈസ് പ്രസിഡണ്ട് ഹബീബ് റഹ്മാന്‍ കീഴിശ്ശേരി സമാപനം നിര്‍വഹിച്ചു. വിവിധ സെഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് സി.ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, തനിമ ഖത്തര്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ പി.വി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Similar News