വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര് കോളേജില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-09 13:24 GMT
ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര് കോളേജില്‍ നടക്കും . ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് ആസ്പയര് കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന് കുട്ടിക്ക് നല്‍കിയാണ് കവര്‍ പ്രകാശനം ചെയ്യുക. ലിപി പബ്ളിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, ഡോ.അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും