ചിന്താശകലങ്ങള്‍: മനസ്സു തെളിഞ്ഞാല്‍ മാര്‍ഗ്ഗവും തെളിയും

മനസ്സു തെളിഞ്ഞാല്‍ മാര്‍ഗ്ഗവും തെളിയും

Update: 2025-06-28 07:42 GMT

എ വി ഇട്ടി, മാവേലിക്കര

നികുതി കുടിയതില്‍, വിഷമിച്ചിരിക്കുകയായിരുന്നു ഒരമ്മ. അടുത്ത ദിവസം കുറെ അഥിതികള്‍ വരുന്നതു കൊണ്ടു്, ചെലവും കൂടമെന്നു് ഓര്‍ത്ത്, അവര്‍ വിഷമിച്ചു. അപ്പോഴാണു്, തന്റെ മകള്‍ എന്തോ എഴുതുന്നതു് അവര്‍ ശ്രദ്ധിച്ചതു. ടീച്ചര്‍ കൊടുത്ത ഒരു ഹോം വര്‍ക്കായിരുന്നു അതു്. 'ദോഷകരമെന്നു് ആദ്യം തോന്നുന്നതും, പിന്നീടു് ഉപകാരപ്രദമെന്നു മനസ്സിലാക്കുന്നതുമായ കാര്യങ്ങള്‍ എഴുതുക' എന്നായിരുന്നു ചോദ്യം?

അവള്‍ എഴുതിയിരിക്കുന്നതു്, അമ്മ വായിച്ചു: 'വാര്‍ഷക പരീക്ഷ വരുന്നതു നന്നായി, തുടര്‍ന്നു് അവധി ലഭിക്കുമല്ലോ? അരുചിയുള്ള മരുന്നു കഴിച്ചതു നന്നായി, രോഗം സൗഖ്യമാകുമല്ലോ?'എന്നായിരുന്നു അവള്‍ എഴുതിയിരുന്നതു്. അതോടു ചേര്‍ത്തു് രണ്ടു വാചകങ്ങള്‍ കൂടി അവര്‍ എഴുതിച്ചേര്‍ത്തു! 'നികുതി കൂട്ടിയതു നന്നായി. ഗവണ്‍മെന്റിനു ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പണം ലഭ്യമാകുമല്ലോ? വിരുന്നകാര്‍ വരുന്നതു നന്നായി, കുറച്ചു പേരെങ്കിലും ബന്ധുക്കളായി ഉണ്ടാകുമല്ലോ?'

ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും, സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങളുണ്ടു്. നമ്മുടെ താല്‍പര്യങ്ങര്‍ക്കും ആഗ്രഹങ്ങള്‍ക്കും വിരുദ്ധമായി സംഭവിക്കുന്നവയും കൂടി ഉള്‍പ്പെട്ടതാണു ജീവിതം. സംഭവിക്കുന്ന എല്ലാക്കാര്യങ്ങള്‍ക്കും, എന്തെങ്കിലും പറയാനും പഠിപ്പിക്കാനും ഉണ്ടാകും?

അപ്പോള്‍ തന്നെ അര്‍ത്ഥം പിടി കിട്ടുന്നവയും, കാലാന്തരത്തില്‍ മാത്രം നമുക്കു മനസ്സിലാകുന്നവയും ഉണ്ടാകും? പല കാര്യങ്ങളും, അതില്‍ത്തന്നെ, ദോഷമോ ആപത്തോ ആകണമെന്നില്ല.

ഭയപ്പെടുത്തുവയുടെ മുമ്പില്‍ മുട്ടുമടക്കുന്നവരും, നിര്‍ഭയമായി നില്‍ക്കുന്നവരുമുണ്ടു്? ഒരു വെല്ലുവിളിയും അഭിമുഖീകരിക്കാത്തവര്‍, നിര്‍ഗുണരായി അവശേഷിക്കും. എന്തിനേയും സ്വീകരിക്കാനും, നേരിടാനും തയ്യാറാകുന്നവരില്‍, ക്രീയാത്മകതയും പോരാട്ട വീര്യവും വര്‍ദ്ധിച്ചു വരും? ചിന്തകള്‍ പ്രവൃത്തികളെ സ്വാധീനിക്കുമെങ്കില്‍, നല്ല ചിന്തകളിലൂടെ, നല്ലതു പ്രവര്‍ത്തിക്കുവാന്‍ ഇടയാകും. എന്തിന്റെയും പോംവഴി,ആദ്യം ഉടലെടുക്കുന്നതു മനസ്സിലാണു്. മനസ്സു തെളിഞ്ഞാല്‍, മാര്‍ഗ്ഗവും തെളിയും! സര്‍വ്വശക്തന്‍ സഹായിക്കട്ടെ ?എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

എ വി ഇട്ടി, മാവേലിക്കര,

94950 17850 (Mob)

Tags:    

Similar News