ചിന്താശകലങ്ങള്‍: ജീവിതം സഫലമാക്കാം?

ചിന്താശകലങ്ങള്‍: ജീവിതം സഫലമാക്കാം?

Update: 2025-07-12 08:49 GMT

എ വി ഇട്ടി, മാവേലിക്കര

ഒരു ചന്ദന മരവും, കാഞ്ഞിരമരവും അടുത്തടുത്താണു നിന്നിരുന്നത്. ചന്ദന മരത്തേക്കുറിച്ച്, ആളുകള്‍ നല്ല അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. അതിന്റെ തണലും സുഗന്ദവും ആളുകള്‍ക്കിഷ്ടമായിരുന്നു. ഒരിക്കല്‍ കാഞ്ഞിരം ചന്ദനത്തോടു പറഞ്ഞു: 'ജീവിച്ചിരുക്കുമ്പോള്‍ മറ്റുള്ളവര്‍ പുകഴ്തിയിട്ട് എന്തു കാര്യം? വെട്ടിയിട്ടാല്‍, നീയും ഞാനും വെറും തടികള്‍ മാത്രം!'

ചന്ദനം പറഞ്ഞു: 'എന്തിനാണു മരണ ശേഷമുള്ള കാര്യം ചിന്തിക്കുന്നത്? ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു സന്തോഷം നല്‍കാന്‍ നമുക്കു ശ്രമിക്കാം?' ഒരുനാള്‍, മരം വെട്ടുകാരന്‍ രണ്ടു തടികളും വെട്ടി വീഴ്ത്തി. കാഞ്ഞിരം വിറകിനു വേണ്ടിയും, ചന്ദനം പൂജാമുറിയില്‍ വയ്ക്കാനും. ഒപ്പം, തൈലത്തില്‍ ചേര്‍ക്കുന്നതിനും. അപ്പോഴും, ചന്ദനത്തിന്റെ സുഗന്ധത്തെക്കുറിച്ച്, ആളുകള്‍ ആശംസിച്ചു കൊണ്ടിരുന്നു.

ഒരിക്കല്‍ മരിക്കാനുള്ളതാണ്. അതിനാല്‍ ജീവിതത്തില്‍ വലിയ സ്വപ്നങ്ങളും നേട്ടങ്ങളും ഒന്നും ഉണ്ടായിട്ടു കാര്യമില്ല എന്നത്, ആത്മബോധത്തിലും അദ്ധ്വാനത്തിലും

ഒന്നും വിശ്വാസിക്കാത്തവരുടെ തത്വസംഹിതയാണ്. ജീവിച്ചിരിക്കുമ്പോഴും മൃതരായിരിക്കുക എന്നതാണ്, അവരുടെ അവസ്ഥ. മൃതശരീരത്തിന്, ആറടി മണ്ണു മാത്രം മതി. പക്ഷെ, ജീവിച്ചിരിക്കുന്നവര്‍ക്ക്, അതുമാത്രം പോരാ? അവര്‍ക്ക് നിയോഗങ്ങളും കര്‍മ്മങ്ങളും ഉണ്ട്, പൂര്‍ത്തീകരിക്കാന്‍?

ജീവിച്ചിരിക്കുമ്പോള്‍, ക്രിയാത്മകവും, കര്‍മ്മ നിരതവുമായ ജീവിതം നയിക്കാനായിരിക്കും അവര്‍ ആഗ്രഹിക്കുക. അവരില്‍ മരണവാഞ്ചയല്ല, ജീവിതാവേശമായിരിക്കും മുന്നിട്ടു നില്‍ക്കുക. താന്‍ ആരെന്നും, തനിക്ക് എന്തെല്ലാം ഉണ്ടെന്നും, ഉള്ളവയെല്ലാം എങ്ങനെ വിനയോഗിക്കണമെന്നും കണ്ടെത്തുന്നവര്‍, ജീവിതത്തിലും, ജീവിതത്തിനു ശേഷവും ഓര്‍മ്മിക്കപ്പെടും.

ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന എന്തെങ്കിലും, എല്ലാ മനുഷ്യരിലും ഉണ്ട്? അവയെ മിനുക്കിയെടുത്തു പ്രയോജനപ്പെടുത്തിയാല്‍, ആര്‍ക്കും ജീവിതം സഫലമാക്കാനാകും. സര്‍വ്വേശ്വരന്‍ സഹായിക്കട്ടെ? എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

എ വി ഇട്ടി, മാവേലിക്കര,

4950 17850 (Mob)

Tags:    

Similar News