ഫര്‍ അല്‍ ബാത്തീന്‍ ഒ.ഐ.സി.സി കമ്മറ്റി റമദാന്‍ മാസത്തിന് മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി: ഹഫര്‍ അല്‍ ബാത്തീന്‍ ഒ.ഐ.സി.സി കമ്മറ്റി റമദാന്‍ മാസത്തിന് മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.റമദാന്‍ കാലയളവില്‍ ബ്ലഡ് ബാങ്കില്‍ രക്തത്തിന്റെ ദൗര്‍ലഭ്യം കുത്തനെ വര്‍ധിക്കുന്നതിനാല്‍, അപകടത്തില്‍ എത്തുന്നവരും അടിയന്തര ശാസ്ത്രക്രീയ ആവശ്യവുമുള്ളവരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഒ.ഐ.സി.സി എല്ലാ വര്‍ഷവും ക്യാമ്പ് സംഘടിപ്പിക്കുന്നത് .
സമൂഹത്തിന്റെ ഉത്തരവാദിത്തബോധത്തിന്റെ ഭാഗമായി, പ്രവാസി സമൂഹം വലിയ പിന്തുണയോടെ ക്യാമ്പില്‍ പങ്കെടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ രക്തദാനത്തിന് മുന്നോട്ടുവന്നു.
ക്യാമ്പിന്റെ സംഘാടനത്തിന്വിബിന്‍ മറ്റത്ത്, സൈഫുദ്ധീന്‍ പള്ളിമുക്ക്, റാഫി പരുതൂര്‍, ജിതേഷ് തെരുവത്ത്,ഷബ്നാസ് കണ്ണൂര്‍, ജോമോന്‍ ജോസഫ്, ജോബി ആന്റണി,അബ്ദുള്‍ സമദ്, ഷാനവാസ് മഹീന്‍, ഉസ്മാന്‍ പള്ളങ്ങല്‍, അബ്ദുള്‍ ഗഫൂര്‍, സിദ്ധിഖ്ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
രക്തദാനം ചെയ്ത എല്ലാവര്‍ക്കും, ഒ.ഐ.സി.സി നേതൃത്വവും ബ്ലഡ് ബാങ്ക് അധികാരികളും നന്ദി രേഖപ്പെടുത്തി.ഇത്തരത്തിലുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരുമെന്ന് ഒ.ഐ.സി.സി ഹഫര്‍ അല്‍ ബത്തീന്‍ കമ്മറ്റി അറിയിച്ചു.