നവയുഗം 'ഓണപ്പൊലിമ' ആഘോഷങ്ങള്‍ അല്‍ഹസ്സയില്‍ അരങ്ങേറി

Update: 2025-10-13 14:39 GMT

അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി ഒരുക്കിയ 'ഓണപ്പൊലിമ' എന്ന ഓണാഘോഷപരിപാടികള്‍ വന്‍ജനപങ്കാളിത്തത്തോടെ ശുഖൈക്കില്‍ അരങ്ങേറി.

അല്‍ഹസ്സ ഷുഖൈയ്ക്ക് അല്‍നുജും ആഡിറ്റോറിയത്തില്‍ അരങ്ങേറിയ 'ഓണപ്പൊലിമ' പരിപാടി ആരംഭിച്ചത് ഉച്ചയ്ക്ക് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടിയാണ്. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും ഓണസദ്യയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഗാനമേള, നൃത്തങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കലാപരിപാടികള്‍ അരങ്ങേറി. ആഘോഷപരിപാടികളില്‍ സ്വദേശികളായ സൗദി പൗരന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ സാജന്‍ കണിയാപുരം, ബിജു വര്‍ക്കി, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഗോപകുമാര്‍, നിസ്സാം കൊല്ലം, വിവിധ പ്രവാസിസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

നവയുഗം മേഖല കമ്മറ്റി പ്രസിഡന്റ് സുനില്‍ വലിയാട്ട്, മേഖല ആക്ടിങ് സെക്രട്ടറി ബക്കര്‍ മൈനാഗപ്പളളി, ജീവകാരുണ്യ കണ്‍വീനര്‍ സിയാദ് പള്ളിമുക്ക്, ട്രഷറര്‍ ജലീല്‍ കല്ലമ്പലം, മേഖല നേതാക്കളായ ഷിബുതാഹിര്‍, ഹനീഫ, ബഷീര്‍ പള്ളിമുക്ക്, ഷെഫീഖ്, സുധീര്‍ കുന്നികോട്, മുഹ്‌സിന്‍ താഹിര്‍, കൊല്‍പുള്ളി ബിജു, വിജയന്‍, സന്തോഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Similar News