ഒ.ഐ.സി.സി റിയാദ് രുചിമേള ശ്രദ്ധേയമായി
ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ ജില്ലാ കമ്മിറ്റിഹൈപ്പര്‍മാര്‍ക്കറ്റ് ബദിയ മക്ക റോഡ് എക്‌സിറ്റ് 26 ലെ മാളില്‍ സംഘടിപ്പിച്ച രുചിമേളവൈവിധ്യ വിഭവങ്ങളാലും ജനപങ്കാളിത്തത്താലും ഏറെ ശ്രദ്ധേയമായി.കേരളത്തിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ തനത് വിഭവങ്ങള്‍ റിയാദിലെപ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനുംഅവസരമൊരുക്കുകയായിരിന്നു മേളയുടെ ലക്ഷ്യം. മലബാറിന്റെ രുചി മഹിമവിളിച്ചറിയിക്കുന്ന അന്‍പതിലേറെ വിഭവങ്ങള്‍ രുചിമേളയിലെ ഭക്ഷണ സ്റ്റാളില്‍ഒരുക്കിയിരുന്നു.
പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് നയിച്ച ഗാനമേളയും റിയാദ് ടാകീസ് ടീമിന്റെശിങ്കാരമേളവും പരിപാടിയുടെ മാറ്റ് കൂട്ടി. റിയാദിലെ അറിയപ്പെടുന്ന ഗായകരും ഗോള്‍ഡന്‍ സ്പാരോ & ആരവി ഡാന്‍സ് അക്കാദമി ടീം നയിച്ച നൃത്ത പരിപാടിയുംകാണികളെ ആകര്‍ഷിച്ചു. റിയാദ് ടാകീസ് ടീമിന്റെ ശിങ്കാരിമേളത്തിന്റെഅകമ്പടിയോടെ ഗായകന്‍ നിസാര്‍ വയനാടിനെ സ്റ്റേജിലേക്ക് ആനയിച്ചു.
വിവിധതരം ചായ, കാപ്പി, ജ്യൂസുകള്‍ വൈവിധ്യമാര്‍ന്ന എണ്ണിയാല്‍ തീരാത്ത പലഹാരങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തില്‍, മുട്ടമാല, കുമ്പളങ്ങ പത്തില്‍,ചിക്കന്‍ ചീസി ബണ്‍, ബ്രെഡ് പോക്കെറ്റ്, എലാഞ്ചി കൂടാതെ ഡിന്നര്‍ വിഭവങ്ങളായബീഫ് വരട്ടിയത്, ചിക്കന്‍ മൊഞ്ചത്തി, മോഹന്‍ലാലിന്റെ ചിക്കന്‍ ഫ്രൈ,കക്കറൊട്ടി, ചിരട്ടപുട്ട്, വെളിച്ചെണ്ണ പത്തിരി, ചപ്പാത്തി, പൊറോട്ട,പത്തിരി, ദോശ, വെള്ളയപ്പം, പുട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ഫുഡ്സ്റ്റാളില്‍ ഒരുക്കിയിരുന്നു. വ്യത്യസ്ത ആകൃതിയിലും നിറത്തിലുംരുചിയിലും ഉള്ള ഭക്ഷണവിഭവങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവരെ ആകര്‍ഷിച്ചു.
രുചിമേളയുടെ ഭാഗമായി സംഘടിപ്പിച്ച പായസം പാചകമത്സരത്തില്‍ ഇരുപതോളം വനിതകള്‍പങ്കെടുത്തു. വ്യത്യസ്ത രുചികളിലും നിറങ്ങളിലും ആകര്‍ഷണീയമായ അലങ്കരിച്ചപായസങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. മത്സരത്തില്‍ സുഹ്റ ആരിഫ് ഒന്നാം സ്ഥാനംനേടി. തഫ്സീല ഫയാസ് രണ്ടാം സ്ഥാനവും സഫീദ ജംഷാദ് മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. കൂടാതെ മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നബീസ, മുംതാസ്നസീര്‍, സുഹ്റ അഷ്റഫ് എന്നീ മൂന്ന് പേരെ സ്‌പെഷ്യല്‍ മെന്‍ഷന്‍ ചെയ്തു. കൂടാതെ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുംഫുഡ് സ്റ്റാള്‍ ഒരുക്കിയവര്‍ക്കും എം.കെ ഫുഡ് സ്‌പോണ്‍സര്‍ ചെയ്ത ഫുഡ്കിറ്റുംവിതരണം ചെയ്തു. നിസ്വ ഷറഫ്, ബിജുവര്‍ഗീസുമായിരുന്നു വിധികര്‍ത്താക്കള്‍. മുസ്താഖ്അലി മുഖ്യ അതിഥി ആയിരിന്നു. കൂടാതെ മാര്‍ക്ക് & സേവ് സ്റ്റോര്‍ ജനറല്‍ മാനേജര്‍അഷ്റഫ് തലപ്പാടി, മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍ മാനേജര്‍ (KSA) അനീസ് കക്കാട്ട്,മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ദുല്‍ഫിക്കര്‍, സി.എം ഗ്രൂപ്പ് പ്രതിനിധി വിപിന്‍,ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി സെന്‍ട്രല്‍കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, മുന്‍പ്രസിഡന്റ്മാരായ കുഞ്ഞികുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റിസെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ്ശങ്കര്‍, മജീദ് ചിങ്ങോലി (ഒഐസിസി ഗ്ലോബല്‍),റഹ്‌മാന്‍ മുനമ്പത്ത് (നാഷണല്‍കമ്മിറ്റി), മൃദുല വിനീഷ് (വനിതാ വേദി പ്രസിഡന്റ്), എം.കെ ഫുഡ്ചെയര്‍മാന്‍ഷാനവാസ് മുനമ്പത്ത്,എംബസി പ്രതിനിധി പുഷ്പരാജ്, എന്നിവരടക്കം നിരവധിനേതാക്കള്‍ പങ്കെടുത്തു.
ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി ഔദ്യോഗികപരിപാടി നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ പ്രസിഡന്റ് രഘുനാഥ്പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷ പ്രസംഗവുംനടത്തി. എംബസി ഇവന്റ് ഹെഡ് അബ്ദുല്‍ ഖാദര്‍ മോച്ചേരി പാചക മത്സരത്തിന്റെവിജയികളെ പ്രഖ്യാപിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ മെഗാനറുക്കെടുപ്പില്‍ നിയാദ് റഹ്‌മാന്‍ ഹാഷിം, സാജ് റെഡ്ഢി എന്നിവര്‍ ജേതാക്കളായി.ഇവന്റ് ചെയര്‍മാന്‍ അഷ്‌കര്‍ വി.സിയുടെ നന്ദി പ്രകാശനത്തോടെ പരിപാടിഅവസാനിപ്പിച്ചു. നസീം നസീര്‍ അവതാരകനായിരിന്നു.