ഭൂമിയിലെ ഏറ്റവും വലിയ സമുദ്ര പ്രവാഹം നിലയ്ക്കുന്നതായി സൂചന; ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹത്തേക്കാള്‍ അഞ്ചിരട്ടി ശക്തമായ പ്രവാഹം ഇപ്പോള്‍ ഒഴുകുന്നത് മൂന്നിരട്ടി മന്ദഗതിയില്‍; ഇത് തകരാറിലായാല്‍ കൂടുതല്‍ കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനം ത്വരിതപ്പെടുത്താനും ഇടയാക്കും

ഭൂമിയിലെ ഏറ്റവും വലിയ സമുദ്ര പ്രവാഹം നിലയ്ക്കുന്നതായി സൂചന

Update: 2025-10-09 07:39 GMT

ബോണ്‍: ഭൂമിയിലെ ഏറ്റവും വലിയ സമുദ്ര പ്രവാഹം നിലയ്ക്കുന്നതായി സൂചന. നിര്‍ണായകമായ ഈ സംവിധാനം ഇപ്പോള്‍ 130,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടി മന്ദഗതിയിലാണ് ഒഴുകുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അനന്തരഫലങ്ങള്‍ അത്യന്തം വിനാശകരമായിരിക്കും എന്നാണ് ഗവേഷകര്‍

പറയുന്നത്. ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹത്തേക്കാള്‍ അഞ്ചിരട്ടി ശക്തവും ആമസോണ്‍ നദിയേക്കാള്‍ 100 മടങ്ങ് വലുതുമായ അന്റാര്‍ട്ടിക്ക് സര്‍ക്കംപോളാര്‍ കറന്റ് ലോകത്തിലെ ഏറ്റവും വലിയ സമുദ്ര പ്രവാഹമാണ്. എന്നാല്‍ ഈ സുപ്രധാന സംവിധാനം നിലച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. കോര്‍ സാമ്പിളുകള്‍ വിശകലനം ചെയ്യുമ്പോള്‍ ഈ സമുദ്ര പ്രവാഹം നിലയ്ക്കുകയാണ് എന്ന് തന്നെ കരുതേണ്ടി വരും.

ബോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റുകളാണ് ഈ സമുദ്ര പ്രവാഹത്തെ പ്രധാനമായും നയിക്കുന്നത്. ഇത് വൃത്താകൃതിയിലുള്ള പ്രവാഹത്തെ സമുദ്രത്തില്‍ നിന്ന് താപം, കാര്‍ബണ്‍, പോഷകങ്ങള്‍ എന്നിവ കൊണ്ടുപോകാന്‍ സഹായിക്കുന്നു. ഇത് പ്രാദേശിക താപനിലയെ മാത്രമല്ല, മുഴുവന്‍ ആഗോള കാലാവസ്ഥയെയും ആവാസവ്യവസ്ഥയെയും നിലനിര്‍ത്തുന്നതിന് ഏറ്റവും അത്യന്താപേക്ഷിതമാണ്.

ഇത് തകരാറിലായാല്‍ കൂടുതല്‍ കാലാവസ്ഥാ വ്യതിയാനം, ചില പ്രദേശങ്ങളില്‍ കൂടുതല്‍ തീവ്രത, ആഗോളതാപനം ത്വരിതപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചുറ്റുന്ന അന്റാര്‍ട്ടിക്ക് സര്‍ക്കംപോളാര്‍ കറന്റ് അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ആഗോള താപ ഗതാഗതത്തിന് ഇത് നിര്‍ണായകമാണ്. എന്നാല്‍ വര്‍ഷങ്ങളായി ഇത് എങ്ങനെ മാറിയെന്ന് ഇതുവരെ വ്യക്തമല്ല.

അന്റാര്‍ട്ടിക്കയുടെ വടക്കുള്ള സ്‌കോട്ടിയ കടലില്‍ ഒരു ഗവേഷണ കപ്പല്‍ ശേഖരിച്ച അവശിഷ്ട സാമ്പിളുകള്‍ ബോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. കഴിഞ്ഞ 160,000 വര്‍ഷത്തിനിടയില്‍ ഈ പ്രവാഹം വേഗതയിലും സ്ഥാനത്തിലും എങ്ങനെ മാറിയെന്ന് മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സഹായകരമായി. ഏകദേശം 130,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, രണ്ടാമത്തെയും അവസാനത്തെയും ചൂടുള്ള കാലഘട്ടത്തിലെ വേഗത, കഴിഞ്ഞ സഹസ്രാബ്ദങ്ങളേക്കാള്‍ മൂന്നിരട്ടിയിലധികം കൂടുതലായിരുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.

മാന്ദ്യത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിലെ വ്യത്യാസങ്ങളാണ് മിക്ക മാറ്റത്തിനും കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓരോ 21,000 വര്‍ഷത്തിലും ഒരിക്കല്‍ ഭൂമിയുടെ അച്ചുതണ്ട് ചരിവിലും ഭ്രമണത്തിലും മാറുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം 2050 ആകുമ്പോഴേക്കും എ.സി.സിയുടെ വേഗത 20 ശതമാനം കൂടി കുറയാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

ഭൂമി ചൂടാകുമ്പോള്‍ പ്രവാഹം വേഗത്തിലാകുമെന്ന് ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നു. കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ ചെലുത്തുന്ന സ്വാധീനം പ്രവാഹത്തെ മന്ദഗതിയിലാക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ആഗോള മല്‍സ്യ ബന്ധനത്തിന്

ഈ സമുദ്രപ്രവാഹം നിലവില്‍ ഏറെ സഹായകരമാണ്. ഇതിനുണ്ടാകുന്ന മാറ്റം മേഖലയ്ക്കും വലിയ തിരിച്ചടിയായി മാറും.

Tags:    

Similar News