അതിശക്തമായ സൗരക്കാറ്റ് ആഞ്ഞു വീശി; ലോകത്ത് പലയിടത്തും വൈദ്യുതി തടസ്സം; ഇനി വരാന്‍ പോകുന്നത് ലോകത്തെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍
അതിശക്തമായ സൗരക്കാറ്റ് ആഞ്ഞു വീശി
ന്യൂയോര്‍ക്ക്: ലോകത്തെ മൊത്തം ആശങ്കയിലാക്കി കഴിഞ്ഞ ദിവസം ആഞ്ഞ് വീശിയ സൗരക്കാറ്റ്. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു. അതേ സമയം ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് ഇനി വരാന്‍ പോകുന്നത് ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ് ആയിരിക്കുമെന്നാണ്. ഇന്നലെ പതിനൊന്നരയോടെയാണ് ഈ പ്രതിഭാസം ആഞ്ഞുവീശിയത്. എ.ആര്‍ 4087 എന്നറിയപ്പെടുന്ന സൗരകളങ്കമായ തണുത്തതും ഇരുണ്ടതുമായ ഒരു മേഖലയില്‍ നിന്നാണ് ഇത് ഉണ്ടായിരിക്കുന്നത്.
സൗരക്കാറ്റുകളുടെ തീവ്ര മനസിലാക്കുന്ന സോളാര്‍ സ്റ്റോം സ്‌ക്കെയിലില്‍ ഏറ്റവും തീവ്രമായ എക്സ് വിഭാഗത്തില്‍ പെട്ട ജ്വാലകളാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങളെ തടസ്സപ്പെടുത്താനും ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താനും വരെ ശേഷിയുള്ളതാണ് ഈ ജ്വാലകള്‍. ഭൂമിയിലെ പവര്‍ ഗ്രിഡുകള്‍ക്ക് പോലും ഇതിന് ഭീഷണിയായി മാറാന്‍ കഴിയും. സൂര്യന്റെ സണ്‍സ്പോട്ടുകള്‍ എന്നറിയപ്പെടുന്ന ഭാഗങ്ങളില്‍ നിന്നാണ് ഇത്തരം സൗരക്കാറ്റുകള്‍ ഉത്ഭവിക്കുന്നത്.
ശക്തമായ കാന്തിക പ്രവര്‍ത്തനങ്ങളുള്ള മേഖലയാണ് ഇത്. ഈ കാന്തിക ഊര്‍ജ്ജം ശക്തമായി പുറത്തേക്ക് വരുമ്പോള്‍ അവ പ്രകാശവേഗത്തില്‍ ബഹിരാകാശത്തേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്. ഇവ ഭൂമിയിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ അപകടകാരികളായി മാറുകയാണ്. ഇവയില്‍ നിന്ന് ഉണ്ടാകുന്ന റേഡിയേഷന് റേഡിയോ സിഗ്‌നലുകളേയും മറ്റ് സാങ്കേതിക വിദ്യയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന
സംവിധാനങ്ങളേയും തടസപ്പെടുത്താന്‍ കഴിയും.
വരും ദിവസങ്ങളില്‍ കൂടുതല്‍ സൗരക്കാറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രകാശ വേഗത്തില്‍ ഇവ ഭൂമിയിലേക്ക് എത്തുമ്പോള്‍ ഭൂമിയുടെ മുകളിലുള്ള അന്തരീക്ഷത്തെ കൂടുതല്‍ അയോണീകരിക്കാന്‍ കാരണമാകും. ഇന്നലത്തെ സൗരക്കാറ്റിന്റെ ഫലമായി യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ചില റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് തടസം നേരിട്ടിരുന്നു. ഈ രാജ്യങ്ങളില്‍
പകല്‍ സമയത്താണ് സൗരക്കാറ്റ് ഉണ്ടായത്.
സൂര്യകളങ്കം ഭമിയെ നേരിട്ട് അഭിമുഖീകരിക്കുന്നത് കാരണം അടുത്തയാഴ്ച വീണ്ടും ശക്തമായ തോതിലുള്ള സൗരക്കാറ്റുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇന്നലെയും മെനഞ്ഞാന്നുമായിട്ടാണ് സൗരക്കാറ്റുകള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സൗരക്കാറ്റുകള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിദഗ്ധന്‍മാര്‍ ഒത്തുകൂടിയിരുന്നു. അവിടെ ഉയര്‍ന്ന് വന്ന പൊതു അഭിപ്രായം അമേരിക്ക ഇത്തരം സൗരക്കാറ്റുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല എന്നായിരുന്നു.
ഈ പ്രതിഭാസം ഭൂമിയില്‍ ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണ് രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയത്. പ്രധാനമായും സേോങ്കതിക മേഖലകളെ ഇത് ദോഷകരമായി തന്നെ ബാധിക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നതും.സൗരക്കാറ്റ്, വൈദ്യുതി തടസം,