മെലഡിയില്‍ തുടങ്ങി രൗദ്രതയിലേക്ക് പോകുന്ന സംഗീതം; ഉത്തരധ്രവും ദക്ഷിണമായും തിരിച്ചും മാറുമെന്നത് വെറും സാധ്യതകളല്ല; ഭൂമിയിലെ ചില ഭാഗങ്ങള്‍ വാസയോഗ്യം അല്ലാതാകുമോ? കാന്തിക ധ്രുവമാറ്റം സംഭവിച്ചാല്‍ ലോകം കീഴ് മേല്‍ മറിയും; ഉടന്‍ ഈ മാറ്റമില്ലെന്നത് ആശ്വാസവും
ഭൂമിയുടെ കാന്തിക ധ്രുവവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓരോ രണ്ട് ലക്ഷമോ മൂന്ന ലക്ഷമോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇവയില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഉത്തരധ്രുവം ദക്ഷിണ ധ്രുവമായും മറിച്ചും പലപ്പോഴും മാറാറുണ്ട്. ഏഴ് ലക്ഷത്തി എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു സംഭവം നടന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഇനിയും സംഭവിക്കാന്‍ സാധ്യതയുണ്ട്.
ഇത്തരം ഒരു സംഭവം നടന്നാല്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് വിശദമാക്കാന്‍ ഒരു സംഘം ഗവേഷകര്‍ ഒരു ഓഡിയോ പരിപാടി പുറത്തു വിട്ടിരിക്കുകയാണ്. പാറകളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഭൂമിയുടെ പുരാതന കാന്തികക്ഷേത്രത്തിന്റെ രേഖകള്‍ ഉപയോഗിച്ചാണ് അവര്‍ ഇത്തരമൊരു ഓഡിയോ പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. കാന്തികധ്രുവങ്ങള്‍ മാറുന്നതിന് മുമ്പും അതിന് ശേഷവുമുള്ള മാതൃകകളാണ് ഇവിടെ പുനസൃഷ്ടിച്ചിരിക്കുന്നത്. ജര്‍മ്മനിയിലെ പോട്‌സ്ഡാമിലുള്ള ഹെല്‍ംഹോള്‍ട്ട്സ് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസില്‍ നിന്നുള്ള സംഘം ധ്രുവമാറ്റത്തിന്റെ ചലനാത്മകതയെ പ്രതിഫലിപ്പിക്കുന്ന ഒരു ഡിഷാര്‍മോണിക് കാക്കോഫോണി സൃഷ്ടിക്കാന്‍ മൂന്ന് വയലിനുകളും മൂന്ന് സെല്ലോകളുമാണ് ഉപയോഗിച്ചത്.
ഈ സംഗീത ശകലം ആദ്യം മെലഡിയായിട്ടാണ് ആരംഭിക്കുന്നത് എന്നാല്‍ കുറേ സമയം കഴിയുമ്പോള്‍ അത് രൗദ്ര സംഗീതമായി മാറുന്നു. ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത് പുറംതോടിന്റെ അടിയില്‍ ആഴത്തില്‍ ഉരുണ്ടുകൂടുന്ന ദ്രാവക രൂപത്തിലുള്ള ലോഹങ്ങളാണ്. ഇത് ഭൂമിയുടെ ഉള്ളില്‍ നിന്ന് ബഹിരാകാശത്തേക്ക് വ്യാപിക്കുകയും, സൂര്യനില്‍ നിന്നുള്ള ദോഷകരമായ രശ്മികളെ ഭൂമിയില്‍ നിന്നും അകറ്റി കൊണ്ട് ഒരു സംരക്ഷണ കവചം തീര്‍ക്കുകയും ചെയ്യുന്നു.
കാന്തിക ധ്രുവങ്ങളുടെ ഈ മാറ്റം ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. നൂറ്റാണ്ടുകള്‍ മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെ സമയമെടുത്താണ് ഇത് സംഭവിക്കുന്നത്. വീണ്ടും ഒരു കാന്തിക ചലനം സംഭവിച്ചാല്‍, വൈദ്യുതി ഗ്രിഡുകള്‍ തകരുമെന്നും ഭൂമിയുടെ ചില ഭാഗങ്ങള്‍ വാസയോഗ്യമല്ലാതായി തീരുമെന്നുമാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ആശയ വിനിമയ സംവിധാനങ്ങളേയും ഇത് തടസപ്പെടുത്തും.
ഇത്തരം അവസ്ഥയില്‍ ഗ്രീന്‍ലാന്‍ഡ് ദക്ഷിണാര്‍ദ്ധഗോളത്തിലും വടക്ക് അന്റാര്‍ട്ടിക്കയിലും ആയിരിക്കും എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഭൂമിയില്‍ ആളപായം ഉണ്ടാകുന്ന തരത്തിലുള്ള ഒരു പ്രത്യാഘാതവും ഉണ്ടാകാന്‍ ഇടയില്ല എന്നാണ് ആശ്വാസകരമായ വാര്‍ത്ത. 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നു.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഉപഗ്രഹങ്ങളുടെ ഒരു കൂട്ടത്തില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് സൗണ്ട്‌സ്‌കേപ്പ് പകര്‍ത്തിയിരിക്കുന്നത് രണ്ടായിരം വര്‍ഷത്തിനിടയില്‍ ഭൂമിയുടെ കാന്തികക്ഷേത്രം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയെങ്കിലും, കഴിഞ്ഞ 180 വര്‍ഷത്തിനിടെ അതിന്റെ ശക്തി വീണ്ടും 10 ശതമാനം കുറഞ്ഞുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതായാലും ആശ്വാസകരമായ കാര്യം കാന്തിക ധ്രുവങ്ങള്‍ ഉടനെയൊന്നും മാറുകയില്ല എന്നതാണ്.