ഇന്റര്‍നാഷണല്‍ ലീഗ് ട്വന്റി20: ദിനേശ് കാര്‍ത്തിക് ഷാര്‍ജ വാരിയേഴ്‌സില്‍; ഉയര്‍ന്ന വില അടിസ്ഥാന വിലയിട്ട അശ്വിനെ വാങ്ങാന്‍ ആളില്ല!

ഉയര്‍ന്ന വില അടിസ്ഥാന വിലയിട്ട അശ്വിനെ വാങ്ങാന്‍ ആളില്ല!

Update: 2025-10-02 10:09 GMT

ദുബായ്: ഇന്റര്‍നാഷണല്‍ ലീഗ് ട്വന്റി20 (ഐ.എല്‍.ടി20) ലേലത്തില്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തികിനെ ഷാര്‍ജ വാരിയേഴ്‌സ് സ്വന്തമാക്കി. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കുശാല്‍ മെന്‍ഡിസിന് പകരക്കാരനായാണ് ദിനേശ് കാര്‍ത്തിക് എത്തുന്നത്.

അതേസമയം ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന് ആവശ്യക്കാരുണ്ടായില്ല. 120,000 യു.എസ് ഡോളറെന്ന ആറ് അക്ക അടിസ്ഥാന വിലയുള്ള ഏക കളിക്കാരനായ അശ്വിനെ ലേലത്തില്‍ പങ്കെടുത്ത ഫ്രാഞ്ചൈസികളൊന്നും വാങ്ങാന്‍ തയാറായില്ല.

ഒരോ ടീമിനും 800,000 ഡോളര്‍ ലേലത്തിനായി അനുവദിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നറെ അടിസ്ഥാന വിലക്ക് പോലും സ്വന്തമാക്കിയില്ല. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച 39കാരനായ അശ്വിന്‍ കഴിഞ്ഞയാഴ്ച ബിഗ് ബാഷ് ലീഗ് (ബിബിഎല്‍) ടീമായ സിഡ്നി തണ്ടറുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു.

ബി.ബി.എല്ലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്ററായിരുന്നു അശ്വിന്‍. എന്നാല്‍, ഐ.എല്‍.ടി20യില്‍ നിന്ന് തഴയപ്പെട്ടത് കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2024ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കാര്‍ത്തിക് അബുദാബി ടി 10 ല്‍ ബംഗ്ലാ ടൈഗേഴ്സിന്റെയും ലെജന്‍ഡ്സ് ലീഗില്‍ സതേണ്‍ സൂപ്പര്‍സ്റ്റാറുകളുടെയും, 2025 എസ്.എ 20 ല്‍ പാള്‍ റോയല്‍സിന്റെയും ഭാഗമായിരുന്നു കാര്‍ത്തിക്.

Tags:    

Similar News