ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് ടോസ് വൈകുന്നു; ചിന്നസ്വാമി സ്റ്റേഡിയത്തിൽ കനത്ത മഴ; നിരാശയിൽ ആരാധകർ

Update: 2024-10-16 05:08 GMT

ബെംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യ - ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ടോസ് വൈകുന്നതായി റിപ്പോർട്ടുകൾ. ബെംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയാണ് കാണുന്നത്.

മത്സരം നടക്കേണ്ട ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് ഇപ്പോൾ മൂടിയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തില്‍ പോലും ഉറപ്പില്ല. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി

അതേസമയം വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ പ്രവചനം. ടെസ്റ്റ് നടക്കുന്ന നാലു ദിവസവും മഴ പെയ്യുമെന്നാണ് പ്രവചനം. ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു. 

Tags:    

Similar News