ടെക്‌സാസില്‍ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ന്‍ പിടികൂടി

Update: 2026-03-31 14:30 GMT

ടെക്‌സാസ് :ടെക്‌സാസിലെ പാന്‍ഹാന്‍ഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്ബോര്‍ഡില്‍ ഒളിപ്പിച്ച നിലയില്‍ 20 പൗണ്ട് (ഏകദേശം 9 കിലോ) കൊക്കെയ്ന്‍ പിടികൂടി. തിങ്കളാഴ്ച രാത്രി ഐ-40 ഹൈവേയിലാണ് സംഭവം.

മറ്റൊരു ട്രക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന വാഹനത്തിന്റെ ഡാഷ്ബോര്‍ഡിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.കാലിഫോര്‍ണിയയില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ടെക്‌സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം തുടരുകയാണ്.

Similar News