നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഓണാഘോഷം വര്‍ണാഭമായി

Update: 2024-09-09 12:40 GMT

വാഷിംഗ്ടണ്‍: നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (NSGW) ഓണാഘോഷം വര്‍ണാഭമായി. പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി. എന്‍എസ്ജിഡബ്ല്യു ഭജന്‍ ക്ലാസ് വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. എന്‍എസ്ജിഡബ്ല്യു പ്രസിഡന്റ് ഷേര്‍ളി നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. സലില്‍ ശങ്കരനും കുടുംബവും ആഘോഷത്തില്‍ മുഖ്യാതിഥികളായിരുന്നു.

'പരമ്പര' എന്ന ഓണം മാസികയുടെ പ്രകാശനം ചടങ്ങില്‍ നടന്നു. അഭിലാഷ് മേനോന്‍, ചാന്ദ്നി, ഹരി കുറുപ്പ്, ശ്രീജിത്ത് നായര്‍, സിംത മേനോന്‍, ജിനു, ശേഖര്‍, പ്രതിഭ, മധു എന്നിവരായിരുന്നു സുവനീറിന്റെ എഡിറ്റര്‍മാര്‍. കുട്ടി മേനോന്‍, കൃഷ്ണകുമാര്‍, ഷാജു ശിവബാലന്‍, ഹരി കുറുപ്പ്, റിജീഷ് മലയത്ത്, മധു നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് മാസികയുടെ സ്പോണ്‍സര്‍ഷിപ്പ് സഹായം നിര്‍വഹിച്ചത്.

25 ഇനം വിഭാവങ്ങളുമായി ഒരുങ്ങിയ ഓണസദ്യ ഏവര്‍ക്കും രുചികരമായി. സദ്യ ഒരുക്കിയത് സുകു നായരും സംഘവുമാണ് (അദിതി ഗൗര്‍മീത്). അരുണ്‍ രാമകൃഷ്ണന്‍, വിനോദ് നായര്‍, വിനോദ് മേനോന്‍, ശ്രീജിത്ത് നായര്‍, സുരേഷ് മേനോന്‍, മനോജ് ബാലകൃഷ്ണന്‍, മനോജ് വെള്ളന്നൂര്‍, മനോജ് വെളിയവീട്ടില്‍, ശേഖര്‍, റിജീഷ്, അഭിലാഷ് മേനോന്‍, അനില്‍കുമാര്‍ മുല്ലച്ചേരി, ദിലീപ് നായര്‍, ഗിരീഷ് പണിക്കര്‍, റെജി മോഹന്‍, വാമന്‍ എന്‍എസ്ജിഡബ്ല്യുവിലെ നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സദ്യ ടീമിന് നേതൃത്വം നല്‍കി.

വിദ്യാ നായര്‍, അനു തമ്പി, നീതു അരവിന്ദ്, ഷിജി രതീഷ്, സിന്ധു രതീഷ്, രശ്മി നമ്പ്യാര്‍, ബിജു ശ്രീധരന്‍, നീതി ഷാഗീഷ്, രേഖ മേനോന്‍, യുവജന സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളം നവ്യാനുഭവമായി.

ഗൗരി രാജ്, ഗീതു നിര്‍മല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സ്, തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. ഗൗരി രാജ്, ശ്രീദേവി വാമന്‍ എന്നിവര്‍ സ്റ്റേജ് മാനേജര്‍മാരായിരുന്നു. ജയശങ്കര്‍ കാരക്കുളത്ത് മാവേലി വേഷം അണിഞ്ഞു. ഓണാഘോഷത്തിന് നിഷാ ചന്ദ്രന്‍, സ്‌മേര നായര്‍, സവേര നായര്‍ എന്നിവര്‍ എംസിമാരായി.എന്‍എസ്ജിഡബ്ല്യു ഓണാഘോഷത്തിന്റെ ഭാഗമായി ആദ്യമായി പായസം മത്സരവും സംഘടിപ്പിച്ചിരുന്നു. അനു തമ്പി, നീതു അരവിന്ദ്, വീണ ദേവ് പിള്ള എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. പായസം മത്സരം രശ്മി നമ്പ്യാര്‍ ഏകോപിപ്പിച്ചു.

വെങ്കിടേഷ് പാട്ടീല്‍, മനോജ് വെളിയവീട്ടില്‍, യൂത്ത് വോളണ്ടിയര്‍ സിദ്ധാര്‍ത്ഥ് ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച എന്‍എസ്ജിഡബ്ല്യു നാഷണല്‍ റേറ്റഡ് ആന്‍ഡ് അണ്‍ റേറ്റഡ് ചെസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

അഭിലാഷ് മേനോന്‍, അനില്‍ മുല്ലച്ചേരി എന്നിവര്‍ ഏകോപിപ്പിച്ച ബേക്ക് സെയിലില്‍ യൂത്ത് വോളണ്ടിയര്‍മാരും പങ്കെടുത്തു. സാങ്കേതിക വിദ്യയും പരസ്യ പിന്തുണയും സുരേഷ് മേനോനില്‍ നിന്നായിരുന്നു. റാഫിള്‍ സമ്മാനങ്ങള്‍ ദ എസെന്‍സ് സ്‌പോണ്‍സര്‍ ചെയ്തു. ജോണ്‍ ആന്‍ഡ് നായര്‍ സ്‌നാക്‌സ് നല്‍കി.

ഫ്രണ്ട് ഡെസ്‌ക് നിയന്ത്രിച്ചത് യൂത്ത് ടീമിനൊപ്പം രഞ്ജന രാമചന്ദ്രന്‍, പ്രിയ റെജി, ദീപു, സുധ കുഞ്ഞികൃഷ്ണന്‍, എന്നിവരാണ്. കുട്ടി മേനോന്‍, സുരേഷ് നായര്‍ എന്നിവര്‍ ശബ്ദത്തില്‍ സഹായിച്ചു. വാമന്‍, അദ്വൈത് വാമന്‍, ശ്രീദേവി, അഭിലാഷ് നമ്പ്യാര്‍, സതീര്‍ത്ഥന്‍, ശ്രീജിത്ത് നായര്‍, ഷാഗീഷ്, ജിനു, യൂത്ത് വോളന്റിയര്‍മാര്‍, ഡോ. മധു നമ്പ്യാര്‍ എന്നിവരടങ്ങിയ സ്റ്റേജ്, ലൈറ്റ് സെറ്റപ്പ് ടീം അംഗങ്ങളായിരുന്നു.

പരിപാടിയുടെ വീഡിയോ എടുത്തത് ഹരി മുരളി, ശഗീഷ്, സതീര്‍ത്ഥന്‍ എന്നിവര്‍ ചേര്‍ന്നാണ്. പരിപാടി വന്‍ വിജയമാക്കാന്‍ രജീഷ് മലയത്ത്, ഷാജു ശിവബാലന്‍, രതീഷ് നായര്‍, ശ്രീജിത്ത് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പരിപാടികള്‍ ഏകോപിപ്പിക്കാന്‍ മിനി പിള്ള സഹായിച്ചു.

സംഘടനയുടെ എല്ലാ പരിപാടികളെയും പരിശ്രമങ്ങളെയും എം ജി മേനോന്‍ അഭിനന്ദിച്ചു. ഡോ.മധു നമ്പ്യാര്‍ നന്ദി പറഞ്ഞു. സൗഹൃദ വടംവലിയോടെയാണ് പരിപാടി അവസാനിച്ചത്.

Tags:    

Similar News