മാപ്പ് ഓണം സംഗമൊത്സാവ്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

By :  Jalaja
Update: 2024-09-09 14:48 GMT

ലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാടെല്‍ഫിയ അണിയിച്ചൊരുക്കുന്ന ഈ വര്‍ഷത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി എക്‌സ്ര്‍ക്യൂട്ടീവ്‌സ് അറിയിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലാടെല്‍ഫിയയില്‍ വര്‍ണ ജാതി ഭാഷ ഭേദമന്യേ sangamotsav'24 എന്ന് നാമകരണം ചെയ്ത ഈ മഹാ അഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച 3 മണിമുതല്‍ സിറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ 150 ഇല്‍ പരം ആര്‍ട്ടിസ്റ്റുകള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വേദിയില്‍ അണിയിച്ചൊരുക്കുന്നു. അതോടൊപ്പം മലയാളത്തിന്റെ തനത് കലാരൂപങ്ങളും.

ഈ മാമാങ്കത്തിനു മാറ്റു കൂട്ടാന്‍ മലയാളിത്തിന്റെ പ്രിയ സംവിധായകന്‍ ശ്രീ ബ്ലെസ്സിയും പങ്കെടുക്കുന്നു. ഈ ആഘോഷം വേറിട്ടൊരു അനുഭവമാക്കാന്‍ ഉള്ള അഹോരാത്ര പ്രയത്‌നത്തിലാണ് മാപ്പിന്റെ വിവിധ സബ് കമ്മിറ്റികള്‍. വാഴയിലയില്‍ വിളമ്പുന്ന രുചിയൂറിയ ഓണ സദ്യ ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്. വമ്പിച്ച ജനപങ്കാളിതം പ്രതീക്ഷിക്കുന്ന ഈ ആഘോഷത്തിന് ഓണ്‍ലൈന്‍ ടിക്കറ്റ്‌നു ഇന്ന് വരെ കാണാത്ത പ്രതികരണമാണ്.

ഈ ആഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവന്‍ ലാഭവും വയനാട് പുനരുദ്ധാരണ പ്രവര്‍ത്തിനായി വിനിയോഗിക്കുമെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു. സംഗമൊത്സാവ് തികച്ചും വേറിട്ടൊരു ദൃശ്യ അനുഭവമാകും എന്ന് ഉറപ്പിച്ചു പറയുകയാണ് മാപ്പിന്റെ പ്രസിഡന്റ് Sreejith Komath. വിവിധ സബ് കമ്മിറ്റികള്‍ ചിട്ടയായ രീതിയില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതായി General Secretary Benson Varghese പണിക്കര്‍ അറിയിച്ചു. അഭൂതപൂര്‍വമായ സഹകരണമാണ്ഫിലാടെല്‍ഫിയമലയാളികള്‍ നല്‍കിവരുനെന്നതെന്നു tresurer ജോസഫ്കുരുവിള പറഞ്ഞു. എല്ലാവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

Tags:    

Similar News