ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തില്‍ ന്യൂയോര്‍ക് കിങ്സ് ചാമ്പ്യന്‍സ്

Update: 2025-06-17 15:16 GMT

ഡാളസ് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തില്‍ ന്യൂയോര്‍ക് കിങ്സ് ചാമ്പ്യന്‍സ് പദവി കരസ്ഥമാക്കി .ആവേശം തിരത്തല്ലിയ ,അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ ഫൈനല്‍ മത്സരത്തില്‍ ഹൂസ്റ്റണ്‍ ബ്രദേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോര്‍ക് കിങ്സ് ചാമ്പ്യന്‍സ് പദവി കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തില്‍ ഡാളസ് ദിവാ ടീമിനെ പരാജയപ്പെടുത്തി ആഹാ ഡാളസ് ഡാര്‍ലിംഗ് പെണ്‍പുലികള്‍ ട്രോഫി നേടി.ന്യൂയോര്‍ക്കില്‍ നിന്നുള്ള ചാക്കോ ,തോമ,ജിനു ടീമാണ് മത്സരം നിയന്ത്രിച്ചത് .

1976 ആരംഭിച്ച കേരള അസോസിയേഷന്‍ രണ്ടാമത് സംഘടിപ്പിച്ച നാഷണല്‍ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ ജൂണ്‍14 ശനിയാഴ്ച രാവിലെ 10 മണിക് ഗാര്‍ലാന്‍ഡ് സിറ്റിയിലുള്ള സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. മര്‍ഫി സിറ്റി കൌണ്‍സില്‍ അംഗം എലിസബത്,അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ , കമ്മീഷ്ണര്‍ പി സി മാത്യു ,തുടങ്ങിയവര്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.അസോസിയേഷന്റെ ചരിത്രത്തില്‍ രണ്ടാം തവണ സംഘടിപ്പിക്കുന്ന വടം വലി മാമാങ്കത്തില്‍ പുരുഷന്മാരുടെ 8 ടീമുകളും വനിതകളുടെ രണ്ടു ടീമുകളുമാണ് മാറ്റുരയ്ക്കുന്നതെന്നും ന്യൂയോര്‍ക് ഉള്‍പ്പെടെ പല സ്റ്റേറ്റുകളില്‍ നിന്നുള്ള ടീമുകള്‍ ആവേശകരമായ മത്സരത്തില്‍ പങ്കുകൊള്ളുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ പ്രദീപ് നാഗനൂലില്‍ (പ്രസിഡന്റ്) പറഞ്ഞു.തുടര്‍ന്ന് ചെണ്ടമേളവും ബൈക്ക് റാലിയും നടന്നു

ചര്‍ച്ച പാര്‍ക്കിംഗ് ലോട്ടില്‍ രാത്രി 8 മണി വരെ നീണ്ട റൗണ്ട് മത്സരത്തില്‍ .പുരുഷന്മാരുടെ 8ടീമുകളും വനിതകളുടെ 2 ടീമുകളുമാണ് മാറ്റുരച്ചത്.വടം വലി മത്സരത്തില്‍ പങ്കെടുത്ത ഓരോ ടീമിനും ആവേശകരമായ പിന്തുണയാണ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ സ്‌പോര്‍ട്‌സ് പ്രേമികള്‍ നല്‍കിയത്.

കേരള അസോസിയേഷന്‍ പ്രസിഡണ്ട് പ്രദീപ് നാഗ നൂറുല്‍ രക്ഷാധികാരിയും സെക്രട്ടറി മഞ്ജിത് കൈനിക്കര, മാത്യു നൈനാന്‍ ,ജോസ്സി ,സാബു മാത്യു ,വിനോദ് ജോര്‍ജ് , ജോസി ആങ്ങിലിവേലിലും ,സുബി ഫിലിപ്പും,സാബു മുകളടി,,ദീപു രവീന്ദ്രന്‍ ,നെബു കുര്യാക്കോസ് , ജിജി സ്‌കറിയ , ഹരിദാസ് തങ്കപ്പന്‍ തുട്ങ്ങിയ വളണ്ടിയര്‍മാരും കേരള അസോസിയേഷന്‍ ,ട്രസ്റ്റി ബോര്‍ഡ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കിയത് .മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 50000ഡോളറും രണ്ടാം സമ്മാനമായി 3000ഡോളറും മൂന്നാം സമ്മാനമായി 2000 ഡോളറും നാലാം സമ്മാനമായി 1000 ഡോളറും ലഭിച്ചു.

അമേരിക്കയിലെ സാംസ്‌കാരിക- കായിക നഗരമായ ഡാളസില്‍, കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച അഖില അമേരിക്ക വടംവലി മത്സരത്തിന് പ്രദീപ് നാഗനൂലില്‍, ദീപക് നായര്‍ ,ഫ്രാന്‍സിസ് തോട്ടത്തില്‍ (KAD, ജോയിന്റ് സെക്രട്ടറി ) സാബു മുക്കാലടിയില്‍ സ്‌പോര്‍ട്‌സ് ഡിറക്ടര്‍ ) വിനോദ് ജോര്‍ജ്, ജോസി ആഞ്ഞിലിവേലില്‍ വോളന്റീയര്‍ കോര്‍ഡിനേറ്റര്‍: ഫിനാന്‍സ് കോര്‍ഡിനേറ്റെഴ്‌സ് ദീപക് നായര്‍ ഫ്രാന്‍സിസ് തോട്ടത്തില്‍ സേഫ്റ്റി ആന്‍ഡ് ഹോസ്പിറ്റാലിറ്റി കോര്‍ഡിനേറ്റെഴ്‌സ് : മാത്യു നൈനാന്‍ ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ് കോര്‍ഡിനേഷന്‍ ടോമി നെല്ലുവേലില്‍,സാബു മാത്യു, സുബി ഫിലിപ്പ് , ജോസി ആഞ്ഞിലിവേലില്‍ ഗെയിം മാനേജ്‌മെന്റ്: മാത്യു ഒഴുകയില്‍ നെബു കുര്യക്കോസ് ടീം മാനേജ്‌മെന്റ് വിനോദ് ജോര്‍ജ് ജിജി പി സ്‌കറിയ , സിബി വര്‍ക്കി രഞ്ജിത് , ഹാരിദാസ് തങ്കപ്പന്‍, മെഡിക്കല്‍ ടീം കോര്‍ഡിനേഷന്‍ : ജയ്സി ജോര്‍ജ് , ഡിംപിള്‍ ജോസഫ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ : റോബിന്‍ ബേബി അവാര്‍ഡ്‌സ് ആന്‍ഡ് ട്രോഫീസ് കോര്‍ഡിനേഷന്‍ : ബേബി കൊടുവത്ത്, ദീപു രവീന്ദ്രന്‍, ലൈവ് അപ്ഡേഷന്‍:- പവര്‍ വിഷന്‍, കേരള അസോസിയേഷന്‍ ഫേസ്ബുക്ക് പേജ് അനൗണ്‍സ്മെന്റ്:- **സിബി തലക്കുളം, ഹരിദാസ് തങ്കപ്പന്‍, ജിജി പി സ്‌കറിയ, നിഷ മാത്യു, ദീപ്തി റോയ്. ഡി. ജെ :- ജെയ്‌സണ്‍ ആലപ്പാടന്‍ . എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കിയത്

അടുത്തവര്‍ഷം കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി മത്സരം കൊ ഴിപ്പിക്കുമെന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്ഥിക്കുന്നുവെന്നും .മത്സരത്തില്‍ ഉടനീളം സജീവ സാന്നിധ്യമായിരുന്നു. അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര പറഞ്ഞു തുടര്‍ന്നു എല്ലാവര്‍ക്കും നന്ദി രേഖപ്പെടുതുകയും ചെയ്തു

Similar News