ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി വോളീബോള്‍ ടൂര്‍ണമെന്റ് 2025

Update: 2024-11-07 14:30 GMT

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ചാലഞ്ചേര്‍സ് സംഘടിപ്പിക്കുന്ന 35-ാമത് ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് ഗംഭീരമാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യയോഗം മിസ്സൗറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ വച്ച് ചേര്‍ന്നു. ടൂര്‍ണമെന്റ് നടത്തിപ്പിന് നേതൃത്വം നല്‍കുന്നതിനായി ജോജി ജോസഫിനെ ജനറല്‍ കണ്‍വീനറായും, വിനോദ് ജോസഫിനെ ജനറല്‍ കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു. ടീം മാനേജര്‍ ആയി ടോണി മങ്ങളിയേയും , ടീം കോച്ച് ആയി ജോസ് കുന്നത്തിനേയും , കാപ്റ്റനായി അലോഷി മാത്യുവിനേയും തിരഞ്ഞെടുത്തു.

നോര്‍ത്തമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കായിക മഹോത്സവമായ ജിമ്മി ജോര്‍ജ് വോളീബോള്‍ ടൂര്‍ണമെന്റില്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരിക്കുന്നത്. കൂടാതെ 45 വയസിന് മുകളിലുള്ളവര്‍ക്കായും, 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കായും പ്രത്യേകമത്സരവും ഉണ്ടായിരിക്കും. ഹ്യൂസ്റ്റണോട് അടുത്ത് കിടക്കുന്ന ആല്‍വിന്‍ സിറ്റിയിലുള്ള 6 വോളീബോള്‍ കോര്‍ട്ടുകളുള്ള Upside sports plex ല്‍ വച്ച് 2025 മെയ് മാസം 24 - 25 തിയതികളിലാണ് മത്സരങ്ങള്‍ നടത്തപ്പെടുക. ഒരുക്കള്‍ക്കായി , വിവിധ മേഘലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പുരുഷന്‍മാരും , സ്ത്രീകളും, യുവാക്കളും അടങ്ങുന്ന 15-ാളം കമ്മിറ്റികളും രൂപീകരിച്ചു.

മെമോറിയല്‍ ഡേ വീക്കെന്റില്‍ നടക്കുന്ന ഈ മത്സരങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഹ്യൂസ്റ്റണ്‍ ചാലഞ്ചേര്‍സ് ക്ലബ് സെക്രട്ടറി തോമസ് ജോര്‍ജ് പറഞ്ഞു.

Tags:    

Similar News