ഇല്ലിനോയിസിലെ ട്രില്ലയില്‍ സ്വകാര്യ വിമാനാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

Update: 2025-04-21 11:30 GMT

ഇല്ലിനോയിസ്: . ഇല്ലിനോയിസ് ട്രില്ലയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. സെസ്‌ന സി 180 ജിയില്‍ പ്പെട്ട ഒറ്റ എന്‍ജിന്‍ വിമാനമാണ് ഇല്ലിനോയിസിലെ ഗ്രാമീണമേഖലയിലെ വയലിനോട് ചേര്‍ന്ന് തകര്‍ന്നുവീണത്. ശനിയാഴ്ച വിസ്‌കോണ്‍സിനില്‍ നിന്നുള്ള നാല് പേര്‍ അവരുടെ സ്വകാര്യ, സിംഗിള്‍ എഞ്ചിന്‍ വിമാനം ഇല്ലിനോയിസിലെ ഗ്രാമപ്രദേശത്തെ വയലില്‍ തകര്‍ന്നുവീണ് വൈദ്യുതി ലൈനുകളില്‍ തട്ടിയാണെന്നാണ് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ നിഗമനം.

സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ കോള്‍സ് കൗണ്ടി കൊറോണര്‍ എഡ് ഷ്നിയേഴ്സ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ തിരിച്ചറിയല്‍ രേഖകള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിംഗിള്‍ എഞ്ചിന്‍ സെസ്‌ന C 180 G വിമാനം ഷാംപെയ്നില്‍ നിന്ന് ഏകദേശം 65 മൈല്‍ തെക്കുള്ള ട്രില്ലയിലാണ് തകര്‍ന്നുവീണത്. മാരകമായ അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷവും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയായിരുന്നു ഇല്ലിനോയിസ് സ്റ്റേറ്റ് പൊലീസ് വിവരിച്ചു.

ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് പറയുന്നതനുസരിച്ച്, വിമാനത്തിലെ എല്ലാ യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു.

Similar News